Spread the love

കൊച്ചി: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ‘ പ്രിയദർശിനി’പദ്ധതിക്കെതിരെ വിമർശനവുമായി നടി പ്രിയങ്ക അനൂപ്.

video
play-sharp-fill

സ്ത്രീയും പുരുഷനും തുല്യരാണെന്നും പുരുഷന്മാർക്കും സൗജന്യ ബസ് നൽകണമെന്നും പ്രിയങ്ക ആവശ്യപ്പെടുന്നു.

പദ്ധതി നടപ്പാക്കിയതിന് പിന്നാലെ പുകിലുകൾ വരാൻ തുടങ്ങിയെന്നും പ്രൈവറ്റ് ബസുകൾ സമരം തുടങ്ങിയിട്ടുണ്ടെന്നും പ്രിയങ്ക ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീയും പുരുഷനും രണ്ടും തുല്യരാണ്. പുരുഷന്മാര്‍ക്കും ബസ് കൊടുക്കണം. അതാണ് എന്‍റെ അഭിപ്രായം.

ഇപ്പോള്‍ വലിയ പ്രായം ഒന്നും വേണ്ട മോനേ. നമ്മളൊക്കെ ഇപ്പോള്‍ തന്നെ പ്രായമായി. ഏത് നിമിഷവും നമ്മുടെ അവസ്ഥ ഭയങ്കര ഭീകരമാകും.

പണ്ടത്തെ പോലെ 80, 90 വയസുവരെ ഞാന്‍ ജീവിക്കും എന്ന വിചാരം ഒന്നും ആര്‍ക്കും ഇല്ല.

ഉള്ള സമയം, നല്ലപോലെ ജീവിക്കുന്ന സമയത്ത് വയ്യാത്തതും കുറച്ചു ബുദ്ധിമുട്ടുള്ള ആള്‍ക്കാര്‍ക്കും സൗജന്യ സര്‍വീസ് കൊടുത്ത്, കെഎസ്ആര്‍ടിസിക്ക് നഷ്ടമില്ലാത്ത രീതിയില്‍ വേറെ ബസുകളൊക്കെ ഇറക്കി.

ഇതിന് വേണ്ടി മാത്രമായിട്ട് സര്‍വീസ് ഇറക്കുകയാണെങ്കില്‍ കുറച്ചു കൂടി നല്ലതായിരിക്കും.

ഇതിന്‍റെ പുറകിലിപ്പോള്‍ പുകില് വരാന്‍ തുടങ്ങി. പ്രൈവറ്റ് ബസുകാര്‍ സമരം തുടങ്ങിയിട്ടുണ്ട്”എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം