Spread the love

തിരുവനന്തപുരം:  കെഎസ്‌ആർടിസിക്ക് ഇനി പുത്തൻ ഉണർവ് നല്‍കാൻ മലയാളക്കരയുടെ പ്രിയ താരം മോഹൻലാല്‍. കെഎസ്‌ആർടിസിയുടെ ഔദ്യോഗിക ഗുഡ്‌വില്‍ അംബാസഡറായി മോഹൻലാലിനെ നിയമിച്ച വിവരം ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ അറിയിച്ചു.

video
play-sharp-fill

മോഹൻലാല്‍ അഭിനയിക്കുന്ന ബോധവല്‍ക്കരണ വീഡിയോകളും പോസ്റ്ററുകളും ബസ്സുകളിലും സോഷ്യല്‍ മീഡിയയിലും സജീവമാകും. ഈ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന് മോഹൻലാല്‍ യാതൊരുവിധ പ്രതിഫലവും വാങ്ങുന്നില്ല എന്നും മന്ത്രി വ്യക്തമാക്കി.