കെ റെയില്‍ സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ സംഭവം; പൊലീസുകാരനെതിരെ അന്വേഷണത്തിന് ഉത്തരവ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: കെ റെയില്‍ സമരക്കാരെ ചവിട്ടിയ പൊലീസുകാരനെതിരെ അന്വേഷണം.

സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വെെ.എസ്.പി യാണ് സംഭവം അന്വേഷിക്കുക.
തിരുവനന്തപുരം റൂറല്‍ എസ്.പി യാണ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മംഗലപുരം സ്റ്റേഷനിലെ സി.പി.ഒ ഷബീറാണ് കെ റെയിലിനെതിരെ പ്രതിഷേധിച്ച സമരക്കാരനെ ചവിട്ടിയത്. സംഭവം വിവാദമായതിന് പിന്നാലെയാണ് റൂറല്‍ എസ്.പി അന്വേഷണത്തിന് ഉത്തരവിട്ടത്.

കഴക്കൂട്ടം കരിച്ചാറയില്‍ സില്‍വര്‍ ലെെന്‍ കല്ലിടലിനായി എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞതോടെയാണ് സ്ഥലത്ത് പൊലീസും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായത്. തുടര്‍ന്ന് നടന്ന ഉന്തിനും തളളിനും ഇടയിലാണ് പ്രതിഷേധക്കാരില്‍ ഒരാളെ പൊലീസുകാരന്‍ ചവിട്ടിയത്.

ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് കല്ലിടല്‍ നിര്‍ത്തിവച്ച്‌ സ‌ര്‍വെ ഉദ്യോഗസ്ഥ‌ര്‍ സ്ഥലത്തുനിന്നും മടങ്ങിയിരുന്നു.