രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ടാം ദിവസവും 2000 കടന്നു; നിയന്ത്രണം കര്‍ശനമാക്കാന്‍ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം; വിരൽ ചൂണ്ടുന്നത് നാലാം തരംഗത്തിലേക്കോ…?

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ന്യൂ‌ഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും 2000 കടന്ന് പുതിയ കോവി‌ഡ് കേസുകള്‍.

കഴിഞ്ഞ 24മണിക്കൂറിനിടെ 2,380പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
56മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 1,231പേരാണ് രോഗമുക്തി നേടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 13,433പേരാണ് നിലവില്‍ രാജ്യത്ത് കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നത്.

2067 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.53ശതമാനവും പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.43ശതമാനവുമാണ്.

കഴിഞ്ഞ 24മണിക്കൂറിനിടെ നാലരലക്ഷം ടെസ്റ്റുകളാണ് നടത്തിയത്. അതേസമയം, രാജ്യത്ത് ഇതുവരെ 187.07 കോടി ഡോസ് വാക്സിന്‍ നല്‍കിയിട്ടുള്ളതായും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഹരിയാന, മിസോറാം എന്നീ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണം കര്‍ശനമാക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കി. ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത്.