video
play-sharp-fill

കോട്ടയം പ്രസ് ക്ലബ് മുൻ പ്രസിഡൻ്റും കേരള പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന വൈസ് പ്രസിഡന്റും ആയിരുന്ന കെ.പി.ജോസഫ്‌ കൊട്ടാരം നിര്യാതനായി

കോട്ടയം പ്രസ് ക്ലബ് മുൻ പ്രസിഡൻ്റും കേരള പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന വൈസ് പ്രസിഡന്റും ആയിരുന്ന കെ.പി.ജോസഫ്‌ കൊട്ടാരം നിര്യാതനായി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം പ്രസ് ക്ലബ് മുൻ പ്രസിഡൻ്റും ,കേരള പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന വൈസ് പ്രസിഡന്റും ആയിരുന്ന കെ.പി.ജോസഫ് കൊട്ടാരം (89) അന്തരിച്ചു. മലയാള മനോരമ മുൻ അസിസ്റ്റന്റ് എഡിറ്റർ ആണ്.
മൃതദേഹം ബുധനാഴ്ച രാവിലെ 9 ന് അതിരമ്പുഴ മറ്റം കവലയിലുള്ള വീട്ടിൽ കൊണ്ടുവരും.

സംസ്കാരം ഉച്ച കഴിഞ്ഞ് മൂന്നിന് സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. സർക്കാർ ഉദ്യോഗസ്ഥനായിരിക്കെ 1963ൽ മാമ്മൻ മാപ്പിള സ്കോളർഷിപ്പ് നേടിയാണ് മലയാള മനോരമയിൽ പ്രവേശിച്ചത്. ഏറെക്കാലം മനോരമ ബിസിനസ് പേജിന്റെ ചുമതല വഹിച്ചു. ചങ്ങനാശേരി അതിരൂപതാ പാസ്റ്ററൽ കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ: പരേതയായ റോസമ്മ പൊൻകുന്നം താന്നിക്കപ്പാറ കുടുംബാംഗമാണ്.

മക്കൾ: ജോഷി ജോസഫ് (കോർപറേറ്റ് മാനേജർ , എംആർഎഫ് ചെന്നൈ), ഡോ. സോഫിയാമ്മ ജോസഫ് (ഫിസിയോളജി അസി. പ്രഫസർ, മെഡിക്കൽ കോളജ് കോട്ടയം), തോമസുകുട്ടി ജോസഫ്.

മരുമക്കൾ: ലേഖ ജോഷി (ആർക്കിടെക്ട്, ചെന്നൈ), ഏറ്റുമാനൂർ രത്നഗിരി കരിങ്ങോട്ടിൽ ക്രിസ്റ്റിൻ.