Spread the love

കോട്ടയം :വിപണിയിൽ കോഴി വില കുതിച്ചുയരുമ്പോഴും ഇതിന്റെ പ്രയോജനം കോഴിവളർത്തലിൽ ഏർപ്പെട്ടിരിക്കുന്ന കർഷകർക്ക് ലഭിക്കുന്നില്ലന്ന് കർഷക കോൺഗ്രസ്‌ നേതാവ് എബി ഐപ്പ് ആരോപിച്ചു. മാസങ്ങൾക്ക് മുൻപ് 65 രൂപായായിരുന്ന കോഴി കുഞ്ഞുങ്ങളുടെ വില 35 ആയി കുറഞ്ഞിട്ടുണ്ട്. കോഴിതീറ്റക്ക് മൂന്നുമാസത്തിനുള്ളിൽ ഒരുചാക്കീന് 400 രൂപയുടെ വർദ്ധനവ് ഉണ്ടായി.

video
play-sharp-fill

കോഴി കുഞ്ഞുങ്ങളുടെ വില കുറഞ്ഞതു കൊണ്ടാണ് കർഷകർ ഇപ്പോൾ പിടിച്ചു നിൽക്കുന്നത്. നിലവിൽ കോഴി ഫാമുകളിൽ നിന്നും 114 രൂപാ കിലോ നിരക്കിൽ ലഭ്യമാക്കുന്ന കോഴികളാണ് കച്ചവടക്കാർ 170 രുപ കിലോ നിരക്കിൽ വിൽപ്പന നടത്തുന്നത്. കച്ചവടക്കാർ ഈടാക്കുന്നത് കിലോയിക്ക് നാൽപ്പത് രൂപായിൽ മുകളിലാണ് ബാക്കിതുക വിതരണക്കാരു൦ കൊണ്ടുപോകു൦.

മുൻപ് ഇരുപതുരൂപായീൽ താഴെ മാത്രമാണ് കിലോയിക്ക് കച്ചവടക്കാർ വാങ്ങിയിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം മുതൽ കച്ചവടക്കാർ യൂണിയൻ ഉണ്ടാക്കി ഒരോ ജില്ലയിലു൦ വിലനിർണ്ണയിച്ച് തോന്നു൦ പടി വിലയ്ക്ക് വിൽപ്പന നടത്തുകയാണ്. ഇതാണ് കോഴി വില വർദ്ധിക്കാൻ കാരണം. കോഴിതീറ്റയുടെയു൦ മരുന്നുകളുടെയു൦ വലിയ വിലവർദ്ധനവു൦ തൊഴിലാളിക്ഷാമവു൦ ഉൾപ്പെടെ നിരവധി പ്രതിസന്ധികളെ നേരിടുന്ന കർഷകർക്ക് ഒരുകിലോയിൽ ലഭിക്കുന്നത് പത്തുരുപായിൽ താഴെ മാത്രമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സാഹചരൃത്തിൽ വിപണിയിൽ കോഴി വില നിർണ്ണയിക്കുന്നതിന് ജില്ലാ അടിസ്ഥാനത്തീൽ സമതികൾ രൂപീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശൃപ്പെട്ടു മൃഗസംരക്ഷണ വകുപ്പ് മന്ത്രി ടി സിദ്ദിക്ക്ന് നിവേദനം നൽകിയതായു൦ എബി ഐപ്പ് പറഞ്ഞു