
പാലക്കാട്: ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വി. വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നേരത്തെ മണ്ണാർക്കാട് എസ്.സി-എസ്.ടി പ്രത്യേക കോടതിയും അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചിരുന്നു.
ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രശോഭിനെതിരായ കേസ്. ബലാത്സംഗം, എസ്.സി-എസ്.ടി (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരമുള്ള കുറ്റങ്ങൾ ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കളുമായുള്ള തന്റെ ബന്ധം ചൂണ്ടിക്കാട്ടി പ്രശോഭ് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. താമസസ്ഥലത്തെത്തിയാണ് പീഡനം നടത്തിയതെന്നും പരാതിയിലുണ്ട്. സംഭവം രാഷ്ട്രീയ വിവാദമായതോടെ ജില്ലാ കോൺഗ്രസ് നേതൃത്വം ഇടപെട്ട് പ്രശോഭിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







