Spread the love

കോഴിക്കോട്: മാവൂരിൽ വീടിൻറെ മുറ്റത്ത് ഉണക്കാനിട്ടിരുന്ന അടക്ക മോഷ്ടിച്ച മൂന്ന് യുവാക്കൾ പിടിയിൽ.

video
play-sharp-fill

ചേലൂർ സ്വദേശി വിശാഖ്, പെരുവഴിക്കടവ് സ്വദേശി അജയ്, കുറ്റിക്കാട്ടൂർ സ്വദേശി രോഹിത് എന്നിവരാണ് മാവൂർ പോലീസിൻറെ പിടിയിലായത്. മാവൂർ മേഖലയിലെ ഒരു വീട്ടില്‍ ഉണക്കാനിട്ടിരുന്ന അടക്കയാണ് സംഘം കവർന്നത്.

മോഷണത്തിന് ശേഷം അടക്ക ചാക്കിലാക്കി ബൈക്കില്‍ വേഗത്തില്‍ കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ, അപ്രതീക്ഷിതമായി ബൈക്കിലിരുന്ന ചാക്ക് പൊട്ടുകയും അടക്ക മുഴുവൻ റോഡില്‍ ചിതറി വീഴുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡില്‍ വീണ അടക്ക പെറുക്കിയെടുക്കാൻ യുവാക്കള്‍ കാണിച്ച വെപ്രാളവും പെരുമാറ്റവും ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർക്ക് സംശയം തോന്നി. തുടർന്ന് നാട്ടുകാർ ഇവരെ തടഞ്ഞുവെച്ച്‌ മാവൂർ പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു.

പൊലിസ് സ്ഥലത്തെത്തി നടത്തിയ ചോദ്യം ചെയ്യലില്‍ മോഷണവിവരം പുറത്തുവന്നു. പിടിയിലായവർ മുൻപും സമാനമായ രീതിയില്‍ കാർഷിക ഉല്‍പ്പന്നങ്ങള്‍ മോഷ്ടിച്ചിട്ടുള്ളവരാണെന്ന് പൊലിസ് പറഞ്ഞു. സമീപപ്രദേശങ്ങളില്‍ നടന്ന കൊപ്ര മോഷണ കേസുകളിലും ഇവർക്ക് പങ്കുള്ളതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.