Spread the love

കോഴിക്കോട്: ദേശീയപാതയിൽ കുന്നമംഗലം പന്തീർപാടത്ത് സ്വകാര്യ ബസ് ഓട്ടോ ടാക്സിയിലിടിച്ച് അപകടം. ഇന്ന് രാവിലെ 8.45 ഓടെയാണ് അപകടമുണ്ടായത്.

video
play-sharp-fill

സ്‌കൂൾ വിദ്യാർഥികളുമായി പോകുന്ന ഓട്ടോയായിരുന്നു അപകടത്തിൽപ്പെട്ടത്. പത്തിലേറെ വിദ്യാർഥികൾ വാഹനത്തിലുണ്ടായിരുന്നു. വിദ്യാർഥികളുടെ പരുക്ക് നിസാരമാണെന്നാണ് വിവരം.

പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് അമിത വേഗത്തിലായിരുന്നു. ചാറ്റൽ മഴയും ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group