Spread the love

കോട്ടയം: ഭഷ്യ വിഷബാധയുണ്ടായാൽ അത് നിസാരവത്കരിക്കുന്ന നിലപാടാന് അധികൃതർക്കുള്ളത്. ഒരു സംഭവം ഉണ്ടാകുമ്പോൾ മാത്രം പരിശോധന. പിന്നെ എല്ലാം നിലയ്ക്കും.
ഏതാനും വർഷം മുൻപ് സംക്രാന്തിയിൽ ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവം ഇന്ന് എല്ലാവരും മറന്നു. ബേക്കറിയിൽ നിന്ന് വാങ്ങി കഴിച്ച ഭക്ഷണത്തിലായിരുന്നു വിഷബാധ. അന്ന് ബേക്കറികളിൽ വ്യാപക പരിശോധന നടത്തി. പിന്നീട് എല്ലാവരും സംഭവം മറന്നു. ഹോട്ടലുകളും കള്ളുഷാപ്പുകളും വൃത്തിഹീനമാണോ എന്ന് പരിശോധിക്കേണ്ടവർ ഒന്നും ചെയുന്നില്ല.

video
play-sharp-fill

ഇവിടെ പരിപ്പ് തൊള്ളായിരം കള്ളുഷാപ്പിൽ പാത്രം കഴുകുന്നതും മീൻകഴുകുന്നതും സമീപത്തെ മലിനമായ തോട്ടിലെ വെള്ളത്തിലാണന്നത് ഞെട്ടിക്കുന്ന കാര്യമാണ്. പക്ഷേ അധികൃതർക്ക് എന്തെങ്കിലും നടപടിയെടുക്കാൻ കഴിഞ്ഞില്ല.

സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് തൊള്ളായിരംചിറ കള്ളുഷാപ്പ്. കള്ളിനെക്കാള്‍ ഭക്ഷണത്തിന് പ്രശസ്തി.
ഫുഡ് വ്ലോഗർമാരുടെ ഇഷ്ടയിടം. പക്ഷേ വൃത്തിയുടെ കാര്യത്തില്‍ അതിദയനീയം. ഒഴുക്കു നിലച്ച്‌ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്ന തോട്ടിലെ വെള്ളമാണ് ഷാപ്പില്‍ പാത്രങ്ങള്‍ കഴുകാൻ ഉപയോഗിക്കുന്നതെന്ന് ഇന്നലെ ഷാപ്പില്‍ പരിശോധന നടത്തിയ എക്സൈസ്, ഭക്ഷ്യ സുരക്ഷ, പോലീസ് അധികൃതർക്കു ബോധ്യപ്പെട്ടു.
അയ്മനം പഞ്ചായത്തിലെ തൊള്ളായിരം പാടശേഖരത്തിലാണ് ഷാപ്പ്. ഒരുവശത്ത് പാടശേഖരവും മറുവശത്ത് തോടും. മലിനജലം കെട്ടിക്കിടക്കുന്ന തീർത്തും വൃത്തിഹീനമായ ചുറ്റുപാടാണുള്ളത്. തോട്ടിലെ വെള്ളം തീർത്തും മലിനമാണ്.
ശനിയാഴ്ചയാണ് കുമരകത്തുനിന്നുള്ള സംഘം ഷാപ്പില്‍ എത്തിയതും കള്ളും ഭക്ഷണവും കഴിച്ചതും. അവധി ദിവസമായതിനാല്‍ സന്ദർശകരുടെ തിരക്കുണ്ടായിരുന്നു. ഞായറാഴ്ചയും ഇവിടെ വൻ തിരക്കായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കള്ളുഷാപ്പില് പരിശോധന
കോട്ടയം: ഷാപ്പില്നിന്ന് ഭക്ഷണം വാങ്ങിക്കഴിച്ച കുമരകം സ്വദേശിയായ യുവാവ് ചികിത്സയിലിരിക്കെ മരിച്ചതിന് പിന്നാലെ പരിപ്പ് തൊള്ളായിരം ചിറ കള്ളുഷാപ്പില് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന. ഇന്നലെ രാവിലെ 11നാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമീഷണര് എ. എ. അനസിന്റെ നേതൃത്വത്തിലുള്ള സംഘം ഷാപ്പിലെത്തിയത്.

കുമരകം സ്വദേശിയുടെ മരണം: അണുബാധ മൂലമെന്ന് പ്രാഥമിക വിവരം
ഗാന്ധിനഗർ: കുമരകം സ്വദേശി ജ്യോതിഷിന്റെ മരണം അണുബാധ മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരമെന്ന് സൂചന. യുവാവിനു ഭക്ഷ്യവിഷബാധ ഉണ്ടായതായി ആരോപണം ഉയർന്നിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ച്‌ പോസ്റ്റ്മോർട്ടം നടത്തിയിരുന്നു.
വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ എന്തുകൊണ്ടുള്ള അണുബാധയെന്ന് വ്യക്തമാകുകയുള്ളൂവെന്ന് കോട്ടയം വെസ്റ്റ് പോലീസ് അധികൃതർ സൂചിപ്പിച്ചു. ജ്യോതിഷിനൊപ്പമുണ്ടായിരുന്ന നാലു പേർ ഇപ്പോഴും ചികിത്സയിലാണ്. രണ്ടു പേർക്ക് രോഗ ലക്ഷണങ്ങളില്ല.

ഷാപ്പുകള്‍ ബിനാമികളുടെ കൈപ്പിടിയില്‍
ഏറ്റുമാനൂർ: ഷാപ്പുകളില്‍ ബഹുഭൂരിഭാഗത്തിന്റെയും നടത്തിപ്പ് ബിനാമികള്‍ക്ക്. 25 ശതമാനത്തില്‍ താഴെ ഷാപ്പുകള്‍ മാത്രമാണ് യഥാർഥ ലൈസൻസികള്‍ നേരിട്ട് നടത്തുന്നത് എന്ന ഗുരുതരമായ ആക്ഷേപമാണ് ഉയരുന്നത്. എക്സൈസ് അധികൃതരുടെ മൗനാനുവാദത്തോടെയാണ് ഇത്തരത്തില്‍ ബിനാമികള്‍ ഷാപ്പുകള്‍ കൈയടക്കിയിരിക്കുന്നത്.

നടത്തിപ്പുകാരായ ബിനാമികള്‍ക്ക് ലൈസൻസികളെപ്പോലെ ഉത്തരവാദിത്വമുണ്ടാകില്ലെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർതന്നെ ചൂണ്ടിക്കാട്ടുന്നു. കള്ളിന്റെ ഗുണനിലവാരം തീർത്തും കുറവാണെന്നും വൃത്തിയുടെ കാര്യത്തില്‍ ഷാപ്പുകള്‍ ബഹുദൂരം പിന്നിലാണെന്നും ഇവർ പറയുന്നു. ഭക്ഷണത്തിന്റെ നടത്തിപ്പ് ഇവർ മറ്റാളുകള്‍ക്ക് കരാർ നല്‍കുകയാണ് പതിവ്. ഭക്ഷണത്തിന്റെ ഗുണനിലവാരമോ പാചക സ്ഥലത്തെ വൃത്തിയോ ബിനാമി നടത്തിപ്പുകാർ ശ്രദ്ധിക്കുന്നില്ല. വർഷങ്ങളായി ഷാപ്പ് നടത്തിപ്പ് ബിനാമികള്‍ കൈയടക്കിയിരിക്കുന്നത് അറിയാമെങ്കിലും എക്സൈസ് അധികൃതർ കണ്ണടയ്ക്കുകയാണ്.
ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെയോ ആരോഗ്യ വകുപ്പിന്റെയോ പരിശോധനകള്‍ ഷാപ്പുകളില്‍ നടക്കുന്നേയില്ല. ഷാപ്പുകളില്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പരിശോധന മാത്രമാണ് നടക്കുന്നത്.

“ബിനാമി ഇടപാടുകള്‍ പരിശോധിക്കണം’
കോട്ടയം: അയ്മനം പരിപ്പ് തൊള്ളായിരം ഷാപ്പില്‍നിന്നു ഭക്ഷണം കഴിച്ച്‌ യുവാവ് മരിക്കാൻ ഇടയായ സാഹചര്യത്തെക്കുറിച്ച്‌ സമഗ്രമായ അന്വേഷണം നടത്തണമെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ജയ്സണ്‍ ജോസഫ് ആവശ്യപ്പെട്ടു. എല്ലാ ഷാപ്പ് ലൈസൻസിന്റെയും ബിനാമി ഇടപാടുകള്‍ പരിശോധിക്കണമെന്നും അബ്കാരി നയത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ഷാപ്പുകള്‍ക്കെതിരേ ശക്തമായ നടപടി എക്സൈസ് വകുപ്പ് കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.