ബേപ്പൂരിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിലെ ജീവനക്കാർക്ക് ശ്വാസതടസം, നാലുപേർ കുഴഞ്ഞുവീണു

Spread the love

കോഴിക്കോട്: ബേപ്പൂർ ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിനായി പോയ ബോട്ടിലെ തൊഴിലാളികൾക്ക് ശ്വാസതടസം അനുഭവപ്പെട്ടു. ‘ആയിഷ’ എന്ന ബോട്ടിലെ 12 പേരാണ് സംഭവസമയം ബോട്ടിലുണ്ടായിരുന്നത്.

video
play-sharp-fill

ബോട്ടിന്റെ എഞ്ചിൻ റൂമിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് അത് പരിശോധിക്കാൻ പോയപ്പോഴാണ് ചിലർക്കു ശ്വാസതടസം അനുഭവപ്പെട്ടത്. ഇതിൽ നാലുപേർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞുവീണു.

കടലിൽ നിന്ന് ഏകദേശം 10 നോട്ടിക്കൽ മൈൽ അകലെയായിരിക്കെയാണ് സംഭവം ഉണ്ടായത്. അസ്വസ്ഥത അനുഭവപ്പെട്ട തൊഴിലാളികളെ പിന്നീട് കരയിലേക്ക് എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group