
നിയമസഭാ കക്ഷി നേതാവിനെച്ചൊല്ലി ബിജെപിയിൽ ഭിന്നത. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ദേശിയ എക്സിക്യൂട്ടീവ് അംഗം വി മുരളീധരനും തമ്മിലാണ് തർക്കം. മൂന്ന് സീറ്റുമായി നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രം കുറിച്ചതിന്റെ ശോഭ കെടുത്തുന്ന തർക്കമാണ് ബിജെപിയിൽ നടക്കുന്നത്. നിയമസഭാ സമ്മേളനം തുടങ്ങിയിട്ടും കക്ഷിനേതാവിനെ നിശ്ചിയിക്കാനായിട്ടില്ല. കേന്ദ്ര നേതാക്കൾ സംസ്ഥാനത്തെത്തിയപ്പോൾ നടത്തിയ ആലോചനയിൽ ഭൂരിപക്ഷ പിന്തുണ വി മുരളീധരനായിരുന്നു. പിന്നീട് സംസ്ഥാനകോർ കമ്മിറ്റി ചേർന്നപ്പോൾ അതിനോട് രാജീവ് ചന്ദ്രശേഖർ വിയോജിച്ചു.
കക്ഷി നേതാവാകണമെന്ന നിലപാടിൽ രാജീവ് ചന്ദ്രശേഖറും വി മുരളീധരനും ഉറച്ചു നിൽക്കുന്നത് മൂലമാണ് തീരുമാനത്തിൽ എത്താനാകാത്തത്. സംസ്ഥാന അധ്യക്ഷനായ രാജീവ് ചന്ദ്രശേഖർ നിയമസഭാ കക്ഷി നേതൃപദവി ഏറ്റെടുത്താൽ രണ്ട് പദവിയാകുമെന്നാണ് വി മുരളീധരനെ അനുലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. തർക്കം മുറുകിയതോടെ വിഷയം കേന്ദ്ര നേതൃത്വത്തിൻെറമുന്നിൽ എത്തിയിട്ടുണ്ട്. രണ്ട് ദിവസത്തിനുളളിൽ കേന്ദ്ര നേതൃത്വം തീരുമാനം അറിയിക്കുമെന്നാണ് സൂചന.






