video
play-sharp-fill

സംസ്ഥാനത്ത് 6250 പേർക്കു കൊവിഡ്; ഇന്നു മാത്രം മരിച്ചത് 25 പേർ; ഇന്നു നടത്തിയത് അറുപതിനായിരത്തിനു മുകളിൽ പരിശോധന

സംസ്ഥാനത്ത് 6250 പേർക്കു കൊവിഡ്; ഇന്നു മാത്രം മരിച്ചത് 25 പേർ; ഇന്നു നടത്തിയത് അറുപതിനായിരത്തിനു മുകളിൽ പരിശോധന

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്ത് ഇന്ന് 6250 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂർ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂർ 315, ആലപ്പുഴ 309, വയനാട് 251, ഇടുക്കി 178, പത്തനംതിട്ട 141, കാസർഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 63,983 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.77 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 61,78,012 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പുതുകളങ്ങര സ്വദേശിനി പാർവതി അമ്മ (82), മണക്കാട് സ്വദേശി വേണുഗോപാലൻ നായർ (75), പൂന്തുറ സ്വദേശിനി നബീസത്ത് (66), വിളപ്പിൽശാല സ്വദേശി രാജേന്ദ്രൻ (65), ആലപ്പുഴ ചേലങ്കരി സ്വദേശി ഫ്രാൻസിസ് തോമസ് (78), പുന്നപ്ര സ്വദേശി സദാനന്ദൻ (57), മാവേലിക്കര സ്വദേശി പൊടിയൻ (63), അരൂർ സ്വദേശി ബാലകൃഷ്ണൻ (75), ചെങ്ങന്നൂർ സ്വദേശിനി കനിഷ്‌ക (55), തൃക്കുന്നപ്പുഴ സ്വദേശി യു. പ്രശാന്തൻ (56), കോട്ടയം കുമരകം സ്വദേശി പുരുഷോത്തമൻ (83), എറണാകുളം കോടനാട് സ്വദേശി എം.എസ്. സെയ്ദു (66), പള്ളുരുത്തി സ്വദേശിനി കെ.കെ. തിലോത്തമ (71), ഭുവനേശ്വരി റോഡ് സ്വദേശി പി.ജെ. ദേവസ്യ (86), ദേവഗിരി സ്വദേശി സേവിയർ (65), എടശേരി സ്വദേശി പങ്കജാക്ഷൻ പിള്ള (85), തൃശൂർ ചാവക്കാട് സ്വദേശി അബൂബക്കർ (78), എരുമപ്പെട്ടി സ്വദേശി ബാലകൃഷ്ണൻ (79), ഒല്ലൂർ സ്വദേശി കെ.ജെ. സൂസന്ന (75), അളഗപ്പ നഗർ സ്വദേശി റപ്പായി (58), കുന്നംകുളം സ്വദേശിനി മാളു (53), മലപ്പുറം പാതൂർ സ്വദേശി രതീഷ് (36), മഞ്ഞപ്പറ്റ സ്വദേശി ഉമ്മർ (72), കരുളായി സ്വദേശിനി റുക്കിയ (67), കരുവാമ്പ്രം സ്വദേശിനി ഖദീജ (75) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 2196 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 92 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5474 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 628 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 602, കോഴിക്കോട് 665, മലപ്പുറം 653, തൃശൂർ 636, കോട്ടയം 623, പാലക്കാട് 293, തിരുവനന്തപുരം 375, കൊല്ലം 454, കണ്ണൂർ 268, ആലപ്പുഴ 303, വയനാട് 237, ഇടുക്കി 144, പത്തനംതിട്ട 100, കാസർഗോഡ് 121 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

56 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 10, കണ്ണൂർ 9, കോഴിക്കോട് 8, കാസർഗോഡ് 7, പത്തനംതിട്ട 5, എറണാകുളം, പാലക്കാട് 4 വീതം, തൃശൂർ, മലപ്പുറം 3 വീതം, കൊല്ലം, ആലപ്പുഴ, വയനാട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5275 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 365, കൊല്ലം 298, പത്തനംതിട്ട 146, ആലപ്പുഴ 231, കോട്ടയം 512, ഇടുക്കി 110, എറണാകുളം 451, തൃശൂർ 405, പാലക്കാട് 379, മലപ്പുറം 766, കോഴിക്കോട് 1187, വയനാട് 145, കണ്ണൂർ 179, കാസർഗോഡ് 101 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 64,834 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,26,797 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,12,251 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,96,223 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 16,028 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1701 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ ഉമ്മന്നൂർ (കണ്ടെൻമെന്റ് സോൺ വാർഡ് 16), ഇടുക്കി ജില്ലയിലെ കുടയത്തൂർ (9 (സബ് വാർഡ്), 10), ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് (2), പത്തനംതിട്ട ജില്ലയിലെ കടപ്ര (സബ് വാർഡ് 15), പാലക്കാട് ജില്ലയിലെ വാണിയംകുളം സ്വദേശി (3, 12), കാഞ്ഞിരപ്പുഴ (7) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 530 ഹോട്ട് സ്പോട്ടുകളാണുള്ളത്.