കോടിമത മലയാള മനോരമ ഓഫിസ് ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്റർ: മനോരമയിൽ കൊവിഡ് ബാധിച്ചത് പത്തിലേറെ ജീവനക്കാർക്ക്

കോടിമത മലയാള മനോരമ ഓഫിസ് ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്റർ: മനോരമയിൽ കൊവിഡ് ബാധിച്ചത് പത്തിലേറെ ജീവനക്കാർക്ക്

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കോടിമതയിലെ മലയാള മനോരമയുടെ പ്രിന്റിംങ് യൂണിറ്റിലെ പത്തിലധികം ജീവനക്കാർക്കു കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മലയാള മനോരമയുടെ കോടിമതയിലെ പ്രിന്റിംങ് യൂണിറ്റിനെ ഇൻസ്റ്റി്റ്റിയൂഷണൽ ക്ലസ്റ്ററായി പ്രഖ്യാപിച്ചു.

ഈ യൂണിറ്റിലെ പത്തിലധികം പേർക്ക് കോവിഡ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ്, കോട്ടയം കോടിമതയിലെ മലയാള മനോരമ യൂണിറ്റ് ഇൻസ്റ്റിറ്റിയൂഷണൽ കോവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ എം. അഞ്ജന ഉത്തരവായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥാപനത്തിൽ ക്ലസ്റ്റർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തി. മലയാള മനോരമയുടെ കോട്ടയം മെയിൻ ഓഫിസിലെയും ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒന്നിലധികം ജീവനക്കാർക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇവിടെയും പരിശോധന ശക്തമാക്കാനും വരും ദിവസങ്ങളിൽ പരിശോധന തുടരാനും തീരുമാനിച്ചിട്ടുണ്ട്.