
കോവിഡ് കാലത്തും നേതാക്കളെക്കൊണ്ടു നാണംകെട്ട് നാറി..! പ്രതിപക്ഷ നേതാക്കളുടെ സർക്കാരിനെതിരായ ആരോപണങ്ങൾ ഒന്നും ഏൽക്കുന്നില്ല: സോഷ്യൽ മീഡിയയിൽ യൂത്ത് കോൺഗ്രസിന്റെ സ്വയം വിമർശനം; പോരാട്ടം ശക്തമാക്കാൻ അഹ്വാനം
തേർഡ് ഐ ബ്യൂറോ
കോട്ടയം: കോവിഡ് കാലത്തും നേതാക്കളെക്കൊണ്ടു നാണംകെട്ട് കോൺഗ്രസ്. കോൺഗ്രസിന്റെ മുൻ നിര നേതാക്കളുടെയൊന്നും പ്രസ്ഥാവന ലക്ഷ്യസ്ഥാനത്ത് എത്താത്തതിൽ കടുത്ത പ്രതിഷേധമാണ് യൂത്ത് കോൺഗ്രസ് അടക്കം ഇപ്പോൾ പ്രകടിപ്പിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, കെ.പിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനു മുന്നിൽ ചൂളിപ്പോകുകയും, ഉമ്മൻചാണ്ടി സർക്കാരിനെതിരെ സമ്പൂർണ മൗനത്തിലാകുകയും ചെയ്തതോടെയാണ് യൂത്ത് കോൺഗ്രസ് ഇപ്പോൾ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന യൂ്ത്ത് കോൺഗ്രസിന്റെ പ്രതിഷേധ പ്രചാരണം ഇങ്ങനെ –
Whatsapp Group 1 | Whatsapp Group 2 |Telegram Group

*പ്രിയ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് സുഹൃത്തുക്കളെ,*
*പാർട്ടി വലിയ പ്രതിസന്ധിയിൽ ആണ് ഇപ്പോൾ. സത്യസന്ധവും, നീതിയുക്തവും, ജനാധിപത്യപരവും വസ്തുത പരവുമായ കാര്യങ്ങൾ* *പൊതുസമൂഹത്തിൽ അവതരിപ്പിച്ചിട്ടും കോൺഗ്രസ് പാർട്ടിയും നേതാക്കളും അവഹേളിക്കപ്പെടുന്നു. ഇതിന്റെ പ്രധാന കാരണം സിപിഎം ന്റെ IT സെല്ലും സൈബർ* *പോരാളികളും ആണ്. അവർ പിണറായിയെ മഹാൻ ആക്കാനും നമ്മുടെ നേതാക്കളെ അവഹേളിക്കാനും അവരുടെ ഫേസ്ബുക്, വാട്സ്ആപ് നന്നായി ഉപയോഗിക്കുന്നുണ്ട്.* *മാത്രമല്ല നമ്മൾ അവർക്കെതിരെ ഇടുന്ന പോസ്റ്റുകളിൽ വന്നു ന്യായീകരണ കമെന്റുകൾ ഇട്ട് പ്രതിരോധിക്കുകയും ചെയ്യുന്നുണ്ട്…* *അതുകൊണ്ട് തന്നെ നമ്മൾ സമൂഹമധ്യത്തിൽ പറയുന്ന കാര്യങ്ങൾ ആരും മുഖവിലയ്ക്ക് എടുക്കാത്ത അവസ്ഥ ഉണ്ട്. അത്കൊണ്ട് കോൺഗ്രസ്* *യൂത്തുകോൺഗ്രസ് പ്രവർത്തകർ ഇനിയും ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ നമ്മുടെ പൊക പോലും കണ്ടുപിടിക്കാൻ ഉണ്ടാകില്ല.. നമ്മൾ ചെയ്യേണ്ടത്* *അത്രമാത്രമേ ഉള്ളൂ. ആദ്യം തന്നെ നിഷ്പക്ഷർ എന്ന മേനി നടിക്കൽ എല്ലാവരും നിറുത്തുക. രാഷ്ട്രീയ പോസ്റ്റുകൾ ഇടാനുള്ള ജാള്യത മാറ്റിവെക്കുക.* *ഗ്രുപ് നേതാക്കൾക്ക് വേണ്ടി മാത്രം പോസ്റ്റ് ഇടുന്നത് അവസാനിപ്പിക്കുക. എന്നിട്ട് നമ്മുടെ പാർട്ടിയുടെയും, പാർട്ടിക്കാരുടെയും,* *നേതാക്കളുടെയും FB, വാട്സ്ആപ് ഇൽ വരുന്ന കാതലുള്ള പോസ്റ്റുകളും, അഭിപ്രായങ്ങളും, പ്രചാരണങ്ങളും നമ്മുടെ FB* *അക്കൗണ്ടിൽ പോസ്റ്റുക. ഫാമിലി വാട്സ്ആപ് ഗ്രുപ്പുകളിൽ ഉൾപ്പടെ ഷെയർ ചെയ്യുകയും പോസ്റ്റ് ചെയ്യുകയും ചെയ്യുക… അല്ലാത്ത* *പക്ഷം ഒരാളും കോൺഗ്രസ് കാരൻ പറഞ്ഞു നടക്കുന്നതിൽ ഒരു കാര്യവും ഇല്ല. എന്നും നമ്മുടെ പാർട്ടി സഖാക്കൾക്ക് മുന്നിൽ* *പിടിച്ചു നിൽക്കില്ല എന്നും മനസിലാക്കുക. പാർട്ടിയെ അൽപ്പമെങ്കിലും സ്നേഹിക്കുന്നുണ്ടേൽ മേല്പറഞ്ഞത് ചെയ്യുക.*
*സൈബർ സഖാക്കൾ നമുക്കെതിരെ പച്ച നുണകൾ പോലും പ്രചരിപ്പിക്കുന്നുണ്ട് എന്നത് മറക്കാതിരിക്കുക*