video
play-sharp-fill

കോട്ടയത്ത് സ്ഥിതി അതീവ ഗുരുതരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ടു ഡോക്ടർമാർക്കു കൊവിഡ്: കുടയംപടിയിൽ മെഡിക്കൽ സ്റ്റോർ അടപ്പിച്ചു; മെഡിക്കൽ സ്‌റ്റോറിൽ എത്തിയവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം; കോവിഡ് പടർന്ന് പിടിക്കുന്ന  അയ്മനം പഞ്ചായത്തിൽ   പ്രതിരോധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകേണ്ട സെക്രട്ടറിയെ കാണാനില്ല

കോട്ടയത്ത് സ്ഥിതി അതീവ ഗുരുതരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ടു ഡോക്ടർമാർക്കു കൊവിഡ്: കുടയംപടിയിൽ മെഡിക്കൽ സ്റ്റോർ അടപ്പിച്ചു; മെഡിക്കൽ സ്‌റ്റോറിൽ എത്തിയവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം; കോവിഡ് പടർന്ന് പിടിക്കുന്ന അയ്മനം പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകേണ്ട സെക്രട്ടറിയെ കാണാനില്ല

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ടു ഡോക്ടർമാർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ സ്ഥിതി അതീവ ആശങ്കാ ജനകം. കൊവിഡ് സ്ഥിരീകരിച്ച രോഗി എത്തിയതോടെ കുടയംപടിയിലെ രണ്ടു കടകൾ അടച്ചു. കുടയംപടിയിലെ മെഡിക്കൽ സ്റ്റോറും, അമ്പാടിക്കവലയിലെ കടയുമാണ് അടച്ചത്. ഈ സാഹചര്യത്തിൽ കൂടുതൽ ജാഗ്രതയിലേയ്ക്കു ജില്ല കടക്കേണ്ടി വരും.

വെള്ളിയാഴ്ച രാവിലെയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ രണ്ടു ഡോക്ടർമാർക്കു കൊവിഡ് സ്ഥിരീകരിച്ചത്. പതോളജി വിഭാഗത്തിലെ രണ്ടു ഡോക്ടർമാരെയാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു ഐസൊലേഷൻ വാർഡിലേയ്ക്കു മാറ്റിയിരിക്കുന്നത്. ഇതേ തുടർന്നു ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട രോഗികളോടും ആശുപത്രി ജീവനക്കാരോടും ക്വാറന്റയിനിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ കൊവിഡ് ബാധിതനായ രോഗി എത്തിയതിനെ തുടർന്നു കുടയംപടിയിലെ രണ്ടു കടകൾ ആരോഗ്യ വകുപ്പ് നേരിട്ടെത്തി അടച്ചു. കുടയംപടിയിലെ മെഡിക്കൽ സ്റ്റോറും അമ്പാടിക്കവലയിലെ കടയുമാണ് അടച്ചത്. ഇവിടെ രണ്ടിടത്തും എത്തിയ ആളുകളോട് ക്വാറന്റനിയിൽ പോകാൻ ആരോഗ്യ വകുപ്പ് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

ഇതിനിടെ കൊവിഡ് രോഗികളുടെ എണ്ണം അതിരൂക്ഷമായി വർദ്ധിച്ച അയ്മനം പഞ്ചായത്തിൽ മൂന്ന് മാസത്തിലേറെയായി സെക്രട്ടറി ഇല്ല. സെക്രട്ടറി സ്ഥലം മാറി പോയിട്ട് പകരം പുതിയ ആളെ ഇതുവരെയും നിയമിച്ചിട്ടില്ല. ഇതിനിടെയാണ് കൊവിഡ് അതിരൂക്ഷമായി പടർന്നു പിടിച്ചിരിക്കുന്നത്. അയ്മനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സെക്രട്ടറിയില്ലാത്ത അവസ്ഥയിലാണ്.