
ഇടുക്കി: സംസ്ഥാനത്ത് കാലവര്‍ഷം കനത്തതോടെ പലയിടത്തും നാശനഷ്ടങ്ങള്‍.
അടിമാലിയില്‍ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു.
ഇരുമ്പുപാലം പടിക്കപ്പ് ഉന്നതിയിലെ രമേശ് (24) ആണ് മരിച്ചത്. വൈദ്യുതി ലൈനില്‍ ചാഞ്ഞുകിടക്കുന്ന മരക്കമ്പുകള്‍ വെട്ടുന്ന ജോലിക്കിടെയാണ് വൈദ്യുതാഘാതം ഏറ്റത്.
കൊടുങ്ങല്ലൂരില്‍ മരം വീണ് സ്‌കൂട്ടര്‍ യാത്രികനും, കോഴിക്കോട് ആംബുലന്‍സ് തെന്നി മറിഞ്ഞ് വയോധികയും മരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കനത്ത മഴയില്‍ കാഞ്ഞങ്ങാട് ഹൊസ്ദുര്‍ഗില്‍ യു ബി എം സി സ്‌കൂള്‍ വളപ്പിനോട് ചേര്‍ന്ന മതില്‍ക്കെട്ട് ഇടിഞ്ഞു താണു. യു ബി എം ചര്‍ച്ചിന് പിന്നിലെ നിര്‍മ്മാണത്തിലുളള മതിലാണ് തകര്‍ന്നത്.
സ്‌കൂള്‍ കുട്ടികളുള്‍പ്പെടെ ഉപയോഗിക്കുന്ന വഴിയിലാണ് കോണ്‍ക്രീറ്റ് ഭീമും ഉരുളന്‍ കല്ലുകളും ഉള്‍പ്പെടെ നിലം പതിച്ചത്. ആരും കടന്നുപോകാത്ത സമയമായതിനാല്‍ വലിയ ദുരന്തം ഒഴിവായി.
ആലപ്പുഴ ബൈപ്പാസിനോട് ചേര്‍ന്നുള്ള വീടുകളില്‍ വെള്ളക്കെട്ടുണ്ടായി. വെള്ളക്കെട്ടില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു.







