
സ്വന്തം ലേഖിക
കോട്ടയം : മറ്റക്കര പാദുവയിൽ മകൾ അമ്മയെ വെട്ടിക്കൊന്നു. പാദുവ സ്വദേശിനി ശാന്തയാണ് വെട്ടേറ്റ് മരിച്ചത്. 65 വയസ്സായിരുന്നു. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് സംഭവം. മകൾ രാജേശ്വരിയാണ് കുറ്റകൃത്യത്തിന് പിന്നിലെന്നും ഇവർക്കു മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.
സംഭവം നടക്കുമ്പോൾ അമ്മയും മകളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീട്ടിൽനിന്നും ഒച്ചയും ബഹളവും കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന ശാന്തയെയും വാക്കത്തിയുമായി വീട്ടിനുളളിൽ നിൽക്കുന്ന രാജശ്രീയെയും നാട്ടുകാർ കണ്ടത് .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് നാട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസെത്തി ആംബുലൻസിൽ രാജമ്മയെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.







