Spread the love

പൂനെ: ടൂറിസ്റ്റ് വിസയിലെത്തി മതപ്രചാരണം നടത്തിയെന്ന് കണ്ടെത്തിയ മൂന്ന് അമേരിക്കൻ പൗരന്മാരോട് ഇന്ത്യ വിട്ടുപോകാൻ പൂനെ സിറ്റി പൊലീസ്.

video
play-sharp-fill

53, 65, 66 വയസ് പ്രായമുള്ള ഈ വിദേശികളോട് മെയ് 10നകം രാജ്യം വിടണമെന്നാണ് ‘ലീവ് ഇന്ത്യ നോട്ടീസിലൂടെ’ പൊലീസ് നിർദ്ദേശിച്ചിരിക്കുന്നത്. ഏപ്രില്‍ 19-നും 21-നും ഇടയില്‍ വിനോദസഞ്ചാരികളായി ഇന്ത്യയിലെത്തിയ ഇവർ വിസ നിബന്ധനകള്‍ ലംഘിച്ച്‌ മതപ്രവർത്തനങ്ങളില്‍ ഏർപ്പെട്ടതായി അന്വേഷണത്തില്‍ വ്യക്തമായി. കഴിഞ്ഞ ശനിയാഴ്ച പൂനെയിലെ ശുക്രവാർ പേഠ് മേഖലയിലാണ് സംഭവങ്ങളുടെ തുടക്കം.

അവിടെയുണ്ടായിരുന്ന ഒരു ടാക്സി ഡ്രൈവറെ സമീപിച്ച ഈ സംഘം ഇംഗ്ലീഷ്, ഹിന്ദി, മറാത്തി ഭാഷകളിലുള്ള ലഘുലേഖകള്‍ നല്‍കുകയും ക്രിസ്തുമത വിശ്വാസങ്ങളെക്കുറിച്ച്‌ സംസാരിക്കാൻ ശ്രമിക്കുകയും ചെയ്തു. സംശയം തോന്നിയ ടാക്സി ഡ്രൈവർ ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന പൊലീസുകാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഇവരെ പൊലീസ് സ്റ്റേഷനിലെത്തിച്ച്‌ വിശദമായി പരിശോധിച്ചപ്പോഴാണ് ലഗേജുകളില്‍ നിന്ന് വൻതോതില്‍ മതപ്രചാരണ സാമഗ്രികള്‍ കണ്ടെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിശ്ചിത സമയത്തിനകം രാജ്യം വിടാത്തപക്ഷം ഇവർക്കെതിരെ കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.