കോട്ടയം ജില്ലയില്‍ 833 പേര്‍ക്ക് കോവിഡ്; നാളെ വാക്സിന് സ്വീകരിക്കാന്‍ ഇന്ന് വൈകുന്നേരം ഏഴു മുതല്‍ ബുക്കിംഗ്; നിലവില്‍ ചികിത്സയിലുള്ളത് 6885 പേർ ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.77 ശതമാനം
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയില്‍ 833 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 826 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഏഴു പേർ രോഗബാധിതരായി.
പുതിയതായി 8525 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 9.77 ശതമാനമാണ്.
നാളെ കോവാക്സിന്, കോവിഷീല്‍ഡ് വാക്സിനുകള്‍ ഒന്നാം ഡോസായി സ്വീകരിക്കേണ്ടവര്‍ക്ക് ഇന്ന് വൈകുന്നേരം ഏഴു മുതല്‍ www.cowin.gov.in പോര്‍ട്ടലില്‍ രജിസ്ട്രേഷനും ബുക്കിംഗും നടത്താം. 18 വയസിനു മുകളിലുള്ളവര്‍ക്കാണ് വാക്സിന് നല്‍കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രോഗം ബാധിച്ചവരില്‍ 378 പുരുഷന്മാരും 345 സ്ത്രീകളും 110 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 128 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
495 പേര് രോഗമുക്തരായി. 6885 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 215173 പേര് കോവിഡ് ബാധിതരായി. 206205 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 31787 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം – 92
ചങ്ങനാശേരി – 42
ഏറ്റുമാനൂർ – 32
ഈരാറ്റുപേട്ട – 28
പായിപ്പാട് -26
കുറിച്ചി – 24
കറുകച്ചാൽ -23
പാറത്തോട്, തലയോലപ്പറമ്പ് -22
പാമ്പാടി, രാമപുരം -21
കാഞ്ഞിരപ്പള്ളി – 20
പുതുപ്പള്ളി, കുമരകം – 19
ചെമ്പ്, പനച്ചിക്കാട്-17
വാഴൂർ 16
എരുമേലി, തൃക്കൊടിത്താനം, നീണ്ടൂർ, മരങ്ങാട്ടുപിള്ളി – 14
വാഴപ്പള്ളി, അയർക്കുന്നം, കങ്ങഴ, മറവന്തുരുത്ത് – 13
ചിറക്കടവ്-12
മാടപ്പള്ളി, മാഞ്ഞൂർ, ഭരണങ്ങാനം -11
അതിരമ്പുഴ, വാകത്താനം, പൂഞ്ഞാർ – 10
വിജയപുരം, വൈക്കം, കൊഴുവനാൽ – 9
നെടുംകുന്നം, കാണക്കാരി, കരൂർ, മീനച്ചിൽ – 8
ഞീഴൂർ, മുത്തോലി, കടുത്തുരുത്തി -7
പാലാ, ഉദയനാപുരം, അകലക്കുന്നം, കടപ്ലാമറ്റം, കുറവിലങ്ങാട്, പൂഞ്ഞാർ തെക്കേക്കര, തിടനാട് – 6
വെളിയന്നൂർ, ആർപ്പൂക്കര, മുളക്കുളം – 5
കോരുത്തോട്, വെച്ചൂർ, എലിക്കുളം, മുണ്ടക്കയം,
അയ്മനം – 4
കടനാട്, തലപ്പലം, തിരുവാർപ്പ്, ഉഴവൂർ, വെള്ളൂർ – 3
കൂരോപ്പട, തീക്കോയി, മണർകാട്, പള്ളിക്കത്തോട്, തലനാട്, മീനടം – 2
ടി.വി പുരം, മൂന്നിലവ്, കിടങ്ങൂർ, മണിമല, വെള്ളാവൂർ – 1