Spread the love

നീണ്ട ചർച്ചകള്‍ക്ക് ഒടുവില്‍ മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ ഇന്നും തീരുമാനമായില്ലെന്ന് ദീപ ദാസ് മുൻഷി. മുഖ്യമന്ത്രിയെ ഉടൻ ഹൈക്കമാൻഡ് പ്രഖ്യാപിക്കുമെന്ന് ദീപ ദാസ് മുൻഷി വ്യക്തമാക്കി. മല്ലികാർജുൻ ഖാർഗെയും, രാഹുല്‍ ഗാന്ധിയും അന്തിമ തീരുമാനം എടുക്കുക. പ്രവർത്തകരോട് ചേരി തിരിഞ്ഞുള്ള പ്രകടനങ്ങള്‍ നടത്തരുതെന്നും താക്കീത്.

video
play-sharp-fill

വിഭാഗീയത ഉണ്ടെന്ന് തോന്നല്‍ വരുത്തരുത്. സംസ്ഥാനത്ത് വെച്ചിരിക്കുന്ന എല്ലാ ഫ്ലക്സുകളും ഇന്ന് രാത്രിയോടെ തന്നെ മാറ്റണം രാഹുല്‍ ഗാന്ധിയും ഖാർഗെയും തീരുമാനിക്കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. മാരത്തണ്‍ ചർച്ചയ്ക്ക് ഒടുവിലും മുഖമന്ത്രി തീരുമാനം ആയില്ല ഹൈക്കമാൻഡ് തീരുമാനം ഏകകണ്ഠമായി അംഗീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് സണ്ണി ജോസഫും വ്യക്തമാക്കി.