Spread the love

കോട്ടയം: ജില്ലയില്‍ വീണ്ടും വെര്‍ച്വല്‍ തട്ടിപ്പ് നടത്താന്‍ ശ്രമം. സൈബര്‍ പോലീസിന്‍റെയും ബാങ്ക് ഉദ്യോഗസ്ഥരുടെയും സമയോചിത ഇടപെടലിലൂടെ 68 കാരിയായ വീട്ടമ്മയ്ക്ക് നഷ്ടപ്പെടാതിരുന്നത് 27 ലക്ഷം രൂപ.

video
play-sharp-fill

കോട്ടയം കഞ്ഞിക്കുഴി സ്വദേശിനിയെയാണ് കഴിഞ്ഞ മൂന്ന് ദിവസമായി മൊബൈല്‍ ഫോണ്‍ മുഖേന ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പിനിരയാക്കാന്‍ ശ്രമിച്ചത്. 27 ലക്ഷം രൂപ പിന്‍വലിക്കാനായി വീട്ടമ്മ ബാങ്കില്‍ എത്തിയപ്പോള്‍ ഇടപാടില്‍ സംശയം തോന്നിയ നാഗമ്പടം ആക്‌സിസ് ബാങ്കിലെ കസ്റ്റമര്‍ റിലേഷന്‍ മാനേജര്‍ ആന്‍റോ തോമസും ഇന്‍വെസ്റ്റ്‌മെന്‍റ് മാനേജരുമാണ് കോട്ടയം സൈബര്‍ പോലീസില്‍ വിവരമറിയിച്ചത്.

തുടര്‍ന്ന് എസ്‌ഐ അഭിലാഷ് ഭാസ്‌കറിന്‍റെ നിര്‍ദേശപ്രകാരം വീട്ടമ്മയെയും ബാങ്ക് ഉദ്യോഗസ്ഥരെയും സൈബര്‍ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്‌ഐയുടെ നേതൃത്വത്തില്‍ വീട്ടമ്മയെ കാര്യങ്ങള്‍ വിശദമായി ബോധ്യപ്പെടുത്തുകയും തട്ടിപ്പിന്‍റെ സ്വഭാവം വ്യക്തമാക്കുകയും ചെയ്തതോടെയാണ് വീട്ടമ്മയ്ക്ക് പണം നഷ്ടമാകാതിരുന്നത്.