
അയ്മനം : പരസ്പരം വായനക്കൂട്ടത്തിൻ്റെയും അയ്മനം വില്ലേജ് സർവ്വീസ് സഹകരണ ബാങ്ക് ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള കോട്ടയം സാഹിത്യോത്സവം മെയ് 10ന് രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ അയ്മനം പി.ജെ.എം.യു.പി.സ്കൂളിൽ നടക്കും. പ്രശസ്തകവി ഡോ.സി.രാവുണ്ണി സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യും.
ലൈബ്രറി പ്രസിഡൻ്റ് ഒ.ആർ.പ്രദീപ് കുമാർ അദ്ധ്യക്ഷനാകും. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ഹരികുമാർ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ആർ.പ്രമോദ് ചന്ദ്രൻ, പി.ജെ.എം.യു.പി.സ്കൂൾ മാനേജിംഗ് കമ്മറ്റി അംഗം ടി.ഡി.ജയകുമാർ എന്നിവർ ആശംസകൾ അർപ്പിക്കും. സ്വാഗതസംഘം കൺവീനർ ഔസേഫ് ചിറ്റക്കാട് സ്വാഗതവും സാഹിത്യോത്സവം ഡയറക്ടർ കെ.കെ.അനിൽകുമാർ കൃതജ്ഞതയും പറയും.
സാഹിത്യോത്സവം കോർഡിനേറ്റർ കെ.എൻ.സുലോചനൻ മോഡറേറ്ററായി കേരളകൗമുദി സ്പെഷ്യൽ കറസ്പോണ്ടൻ്റ് വി.ജയകുമാർ, ദീപിക സീനിയർ സബ് എഡിറ്റർ സന്ദീപ് സലിം, ദേശാഭിമാനി റിപ്പോർട്ടർ എ.എസ്.മനാഫ് എന്നിവർ നയിക്കുന്ന മാധ്യമസംവാദം,
പരസ്പരം സബ് എഡിറ്റർ ഉണ്ണികൃഷ്ണൻ അമ്പാടി മോഡറേറ്ററായി കവികളും കഥാകൃത്തുക്കളുമായ കുറുങ്ങാട്ട് വിജയൻ, ഗീതു കൃഷ്ണ, ജോജി കൂട്ടുമ്മേൽ, ഇരിങ്ങാലക്കുട ബാബുരാജ്, ടി.ഐശ്വര്യ എന്നിവർ നയിക്കുന്ന സർഗ്ഗസംവാദം,
Whatsapp Group 1 | Whatsapp Group 2 |Telegram Group

കവയിത്രി മെഹറുന്നീസ പ്രമോദ് മോഡറേറ്ററായി മലയാള കവിത “ഭാവുകത്വ പരിണാമങ്ങളിലൂടെ” എന്ന വിഷയത്തിൽ ഡോ.സി.രാവുണ്ണി നടത്തുന്ന സാഹിത്യക്ലാസ്,
സാഹിത്യോത്സവം കോർഡിനേറ്റർ ജി.പ്രസാദ് മോഡറേറ്ററായി സഞ്ചാരസാഹിത്യകാരരായ ഡോ.ഗ്ലോറി മാത്യു, മംഗലം ശിവൻ എന്നിവർ “സഞ്ചാരവും എഴുത്തനുഭവങ്ങളും” എന്ന വിഷയത്തിൽ നടത്തുന്ന സർഗ്ഗസംവാദം,
കൺവീനർ ഔസേഫ് ചിറ്റക്കാട് മോഡറേറ്ററായി പ്രശസ്ത കഥാകൃത്തുക്കളായ അയ്മനം ജോൺ, പ്രിൻസ് അയ്മനം എന്നിവർ നടത്തുന്ന സർഗ്ഗസംവാദം
എന്നിവയോടൊപ്പം കവയിത്രി ഏലിയാമ്മ കോര ഉദ്ഘാടനം ചെയ്യുന്ന കവിയരങ്ങും ജനപ്രിയ നോവലിസ്റ്റ് രാധാകൃഷ്ണൻ കാര്യക്കുളം ഉദ്ഘാടനം ചെയ്യുന്ന കഥയരങ്ങും സാഹിത്യോത്സവത്തിൻ്റെ ഭാഗമായി നടക്കും.
അഖിലകേരള അടിസ്ഥാനത്തിൽ 100-ളം എഴുത്തുകാർ സാഹിത്യോത്സവത്തിൽ പങ്കെടുക്കും.
സമാപനസമ്മേളനം പ്രശസ്തകഥാകൃത്ത് അയ്മനം ജോൺ ഉദ്ഘാടനം ചെയ്യും. സാഹിത്യോത്സവത്തിൻ്റെ ഭാഗമായി നടന്ന കഥ-കവിത-സാഹിത്യോത്സവഗാനരചനാമത്സര വിജയികൾക്കുള്ള പുരസ്കാരങ്ങളും സാഹിത്യോത്സവത്തിൽ പ്രതിനിധികളായി പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനിക്കും. പരസ്പരം വായനക്കൂട്ടം ചീഫ് എഡിറ്റർ ഔസേഫ് ചിറ്റക്കാട് അദ്ധ്യക്ഷനാകും. കുടയംപടി പബ്ലിക് ലൈബ്രറി പ്രസിഡൻറ് കെ.കെ.ഷാജിമോൻ ആശംസകൾ അർപ്പിക്കും. സാഹിത്യോത്സവം കോർഡിനേറ്റർ ജി.പ്രസാദ് സ്വാഗതവും സാഹിത്യോത്സവം ഡയറക്ടർ കെ.കെ.അനിൽകുമാർ കൃതജ്ഞതയും പറയും.







