
ചെന്നൈ: തമിഴ്നാട് സർക്കാർ രൂപീകരണം ക്ലൈമാക്സിലേക്ക് അടുക്കുന്നു.
ടിവികെയ്ക്ക് വിസികെ പിന്തുണ പ്രഖ്യാപിച്ചു. വിലപേശലിനോടുവിലാണ് പ്രഖ്യാപനം.
വിജയ്ക്ക് രണ്ട് എംഎല്‍എമാരുടെ കൂടി പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. ഇതോടെ ടിവികെയ്ക്ക് 118 പേരുടെ പിന്തുണയായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇനി ലോക്ഭവൻ്റെ നിലപാടിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഗവർണർ അംഗീകരിക്കുമോ എന്നതാണ് പ്രധാനം.
തിരുമാവളവൻ ആധവിന് പിന്തുണ കത്ത് നല്‍കി. ഇതോടെ വിജയ് കേവല ഭൂരിപക്ഷം ഉറപ്പിച്ചു. നിരുപാധിക പിന്തുണയെന്നാണ് കത്തില്‍ പറയുന്നത്.
വിസികെ ഓഫീസിന് മുന്നില്‍ ടിവികെയുടെ ആഹ്ലാദപ്രകടനം നടക്കുകയാണ്. അതേസമയം, വിജയ് മുഖ്യമന്ത്രി ആകുമെന്ന് ആധവ് അർജുന പറഞ്ഞു. വിജയ് മാജിക് നമ്പറില്‍ എത്തിയെന്നും ജനങ്ങളുടെ ആഗ്രഹം യാഥാർത്ഥ്യമാകും എന്ന് ആധവ് മാധ്യമങ്ങളോട് പറഞ്ഞു.







