
കോട്ടയം: കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് കോട്ടയത്ത് തിരശീല ഉയരും. ഇന്ന് (ചൊവ്വാഴ്ച്ച )വൈകിട്ട് 4 മണിക്ക് എം.ഡി സെമിനാരി എച്ച്.എസ്.എസ് സ്കൂളിൽവച്ച് മേളയുടെ ഉദ്ഘാടനം നടക്കും.
ഇതോട് അനുബന്ധിച്ച് കോട്ടയം മാമ്മൻ മാപ്പിള ഹാൾ പരിസരത്ത് നിന്നും എം.ഡി. സെമിനാരി സ്കൂളിലേയ്ക്ക് ആയിരത്തിലധികം കുട്ടികൾ പങ്കെടുക്കുന്ന ഘോഷയാത്രയുണ്ടാകും.
36-ാംമത് കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം 2025 നവംബർ 25, 26, 27, 28 തീയതികളിലായി കോട്ടയം, എം.ഡി.സെമിനാരി ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കും. കോട്ടയം റവന്യൂ ജില്ലയിൽപ്പെട്ട 13 ഉപജില്ലകളിൽ നിന്നും ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി, വെക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ 8000 കുട്ടികൾ ഈ കലാമേളയിൽ മാറ്റുരയ്ക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

305 നൃത്യ-നൃത്യേതര ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. എം.ഡി. സെമിനാരി എച്ച്.എസ്, എം.റ്റി.സെമിനാരി എച്ച്.എസ്.എസ്, മൗണ്ട് കാർമ്മൽ.എച്ച്.എസ്. എസ്, സെന്റ്റ്: ആൻസ്.എച്ച്.എസ്.എസ്, ബേക്കർ. എൽ.പി.എസ്, വിദ്യാധിരാജാ.എച്ച്.എസ്,
ഹോളിഫാമിലി.എച്ച്.എസ്.എസ്, സെന്റ്റ്: ജോസഫ്സ് സി.ജി.എച്ച്.എസ്, എം.റ്റി.എൽ.പി.എസ്, എം.ഡി.എൽ.പി.എസ് തുടങ്ങിയ സ്കൂളുകളിലെ 13 വേദികളിലായാണ് കലാമത്സരങ്ങൾ നടക്കുന്നത്.







