Spread the love

കൊച്ചി: ഇന്ത്യന്‍ നാവികസേന കമാന്‍ഡറാണെന്ന വ്യാജേന ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പണം തട്ടിയെടുത്തയാളെ പിടികൂടി.

video
play-sharp-fill

കൃത്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നേവിയും കേരള പോലീസും സംയുക്തമായി പ്രതിയെ പിടികൂടിയത്.

പാലാരിവട്ടം സ്വദേശിയായ ബിമല്‍ എസ്. നമ്പൂതിരിയാണ് അറസ്റ്റിലായ പ്രതി. ഒരു നാവികസേന ഉദ്യോഗസ്ഥനാണെന്ന് നടിച്ച ഇയാള്‍, ജോലി നല്‍കാമെന്ന് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ആളുകളെ വഞ്ചിച്ചു വരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രഹസ്യവിവരം കിട്ടിയതോടെ, ഇന്റലിജന്‍സ് ഏജന്‍സികള്‍ ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.

ഈ വ്യാജനെ കണ്ടെത്തി പിടികൂടുന്നതിനായി നാവികസേന് കേരള പോലീസുമായി ചേര്‍ന്ന് നടത്തിയ സംയുക്ത നീക്കത്തിനൊടുവില്‍ ജൂണ്‍ 25-നാണ് ഇയാള്‍ അറസ്റ്റിലായത്.

ഇന്ത്യന്‍ നേവിയിലേക്കുള്ള എല്ലാ റിക്രൂട്ട്മെന്റുകളും ഇടനിലക്കാരുടെയും ഏജന്റുമാരുടെയും ഇടപെടലുകളില്ലാതെ പൂര്‍ണ്ണമായും സുതാര്യവും യോഗ്യതയുടേയും അടിസ്ഥാനത്തില്‍ മാത്രമാണ് നടക്കുന്നതെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. റിക്രൂട്ട്മെന്റ് അറിയിപ്പുകള്‍ ഔദ്യോഗിക ഇന്ത്യന്‍ നേവി റിക്രൂട്ട്മെന്റ് പോര്‍ട്ടലിലൂടെയും മറ്റ് അംഗീകൃത സര്‍ക്കാര്‍ ചാനലുകളിലൂടെയും മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ.

ഇത്തരം വ്യാജ തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും www.joinindiannavy.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ മാത്രം പരിശോധിച്ച്‌ ഉറപ്പുവരുത്തണമെന്നും അധികൃതര്‍ അറിയിച്ചു. പണം വാങ്ങി ജോലി നല്‍കാമെന്ന വാഗ്ദാനവുമായി ആരെങ്കിലും സമീപിച്ചാല്‍ ഉടന്‍ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ഇന്ത്യന്‍ നേവി അധികൃതരെയോ വിവരം അറിയിക്കണം.