
കോട്ടയം: കോട്ടയം നഗരത്തിൽ ഈരയിൽ കടവ് ബൈപ്പാസിന് സമീപം വൻതോതിൽ നിലം നികത്തുന്നു.
ഈരയിൽക്കടവ് ബൈപ്പാസ് റോഡിലെ പാലത്തിന് സമീപമാണ് നികത്തൽ തകൃതിയായി നടക്കുന്നത്. അധികൃതരുടെ ഒത്താശയോടെയാണ് നികത്തൽ എന്നാണ് ആക്ഷേപം.
നേരത്തേ കൃഷി ഉണ്ടായിരുന്ന പാടങ്ങളാണ് ഇപ്പോൾ നികത്തുന്നത്.
പാടങ്ങൾ നികത്തുന്നത് നിയമ വിരുദ്ധമാണ്. എന്നാൽ വീട് വയ്ക്കുന്നതിന് 5 സെന്റ് സ്ഥലം നികത്താം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പക്ഷേ ഇവിടെ ഏക്കർ കണക്കിന് സ്ഥലം നികത്തുന്നതിനുളള നീക്കമാണ് നടക്കുന്നത്.
നഗരത്തിനടുത്താണ് നിലം നികത്തൽ നടക്കുന്നതെങ്കിലും അധികൃതർ കണ്ണടയ്ക്കുകയാണ്. അവധിയുടെ മറവിൽ ഇന്നലെയാണ് നികത്തൽ ആരംഭിച്ചത്.







