Spread the love

കോട്ടയം: കോട്ടയത്ത് ഷാപ്പിൽ നിന്ന് കള്ളും ഭക്ഷണവും കഴിച്ച് ഒരാൾ മരിക്കാനിടയായ സംഭവത്തെ തുടർന്ന് ഒരു ഗ്രൂപ്പിലെ മുഴുവൻ ഷാപ്പുകളും പൂട്ടി സീൽ വച്ചു. എക്സൈസ് ഏറ്റുമാനൂർ റേഞ്ച് ആണ് നടപടി സ്വീകരിച്ചത്.

video
play-sharp-fill

ഗ്രൂപ്പ് നമ്പർ ഒൻപതിലെ 56ാം നമ്പർ ഷാപ്പിൽ നിന്ന് ( പരിപ്പ് തൊളായിരംചിറ) ഭക്ഷണം കഴിച്ചവരിൽ ഒരാളാണ് മരണപ്പെട്ടത്. 5 പേർ ചികിത്സയിലാണ്. ഗ്രൂപ്പ് ഒൻപതിൽപ്പെട്ട 7 ഷാപ്പുകൾ പൂട്ടി.

പരിപ്പ്, ഏനാദി, തുടങ്ങിയ പ്രദേശങ്ങളിലുള്ള ഷാപ്പുകളാണ് പൂട്ടിയത്. പൂട്ടിയ ഷാപ്പുകളെല്ലാം തൊള്ളായിരം ഷാപ്പിന്റെ ലൈസൻസിയുടേതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊള്ളായിരംചിറ ഷാപ്പിന്റെ ലൈസൻസിക്കെതിരേ എക്സൈസ് കേസെടുത്തു.
ഏഴ് ഷാപ്പുകളിൽ നിന്നും കള്ളിന്റെ സാമ്പിൾ ശേഖരിച്ചു പരിശോധനക്കയച്ചു.
കേസ് നടപടികൾ പൂർത്തിയാകാതെ ഷാപ്പ് തുറക്കാനാവില്ല.
കള്ളും തലക്കറിയും കഴിച്ചവർക്കാണ് അസ്വസ്ഥതന്നനുഭവപ്പെട്ടത്. ശനിയാഴ്ചയാണ് സംഘം ഷാപ്പിൽ എത്തിയത്.