
കാസര്‍കോട് : കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെയും ആണ്‍സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍. കാസര്‍കോട് കുമ്പളയിലാണ് സംഭവം. കുമ്പള സ്വദേശികളായ അഫ്സല്, മന്‍സൂര്‍ എന്നിവരാണ് അറസ്റ്റിലായത്. അനന്തപുരത്ത് വെച്ച് കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് യുവതിയെയും യുവാവിനെയും സംഘം തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. 50,000 രൂപയാണ് സംഘം ആവശ്യപ്പെട്ടത്. സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടതോടെയാണ് യുവതിയും യുവാവും രക്ഷപെട്ടത്.






