Spread the love

കൊട്ടാരക്കര: കൊട്ടാരക്കര നീലേശ്വരത്ത് മണലുമായി വന്ന ടിപ്പര്‍ ലോറിയിടിച്ച്‌ മരിച്ച ഹരിലാലിനെ കുറിച്ചുള്ള ഓര്‍മകളില്‍ മനസു മരവിച്ച അവസ്ഥയിലാണ് നാട്ടുകാരും സുഹൃത്തുക്കളും.
പ്രദേശത്തെ സ്വകാര്യ ട്യൂഷന്‍ സ്ഥാപനത്തിലെ ബയോളജി അധ്യാപകനായിരുന്നു ഹരിലാല്‍. പതിനാല് വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്നു. രാവിലെ ഏഴരയോടെ ക്ലാസിനായി സ്ഥാപനത്തില്‍ എത്തേണ്ടതായിരുന്നു അദ്ദേഹം. എട്ടു മണിയായിട്ടും കാണാതായതോടെ അന്വേഷിക്കുകയായിരുന്നെന്ന് ട്യൂഷന്‍ സെന്റര്‍ ഉടമ കൂടിയായ സുഹൃത്ത് പറഞ്ഞു.

video
play-sharp-fill

ഒരിക്കലും ക്ലാസിന് വൈകിയെത്തുന്ന പതിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്നും സുഹൃത്ത് പറയുന്നു. ഹരിലാലിന്റെ ഫോണ്‍ സ്വിച്ച്‌ ഓഫായിരുന്നു. അന്വേഷിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ സ്റ്റോപ്പില്‍ അപകടം നടന്നുവെന്ന് അറിഞ്ഞത്. ആശുപത്രിയില്‍ അന്വേഷിച്ചെത്തിയപ്പോള്‍ കണ്ടത് മൃതദേഹമാണെന്നും സുഹൃത്ത് പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ 7 മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത്. അപകടം അറിഞ്ഞ് ആശുപത്രിയിലെത്തിയപ്പോള്‍ സ്ഥാപനത്തില്‍ പഠിക്കുന്ന ഒരു കുട്ടിയുടെ പിതാവ് മരിച്ചവരുടെ കൂട്ടത്തിലുണ്ടെന്ന് അറിഞ്ഞുവെന്നും അദ്ദേഹം പറയുന്നു. എട്ടു പേരാണ് അപകടസമയത്ത് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നത്. ഇതില്‍ ഏഴ് പേരും വിദ്യാര്‍ത്ഥികളാണ്. മണ്ണ് കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോറിയും മണ്ണുമടക്കം ഇവരുടെ മേല്‍ പതിക്കുകയാണ് ഉണ്ടായത്. പ്രദേശത്തെ ഒരു മതിലും ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നിട്ടുണ്ട്. രണ്ട് റോഡുകള്‍ കൂടിയ കവലയിലാണ് സംഭവം. വളവു തിരിഞ്ഞ് എത്തിയ ടിപ്പര്‍ എതിരെ വന്ന ബൈക്കിലിടിച്ച്‌ നിയന്ത്രണം വിട്ടതാണെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

കുടവട്ടൂര്‍ സ്വദേശി ഹരിലാല്‍ (54), കാര്‍മല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി പാര്‍ത്ഥിപ്, കെഎസ്‌ആര്‍ടിസി ജീവനക്കാരന്‍ അജയ്യന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ടിപ്പര്‍ ലോറി ഡ്രൈവര്‍ നിസാം (40), നവനീത് (13), റിഷാഫ് (15) കുശാല്‍, ഋഷഭ് ബോബന്‍ (15), നവനീത് (13), ജിബി മോള്‍ (15) എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലുണ്ട്. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല.