Spread the love

കോട്ടയം : സി.പി.എം കോട്ടയായ കുമരകം ജില്ലാ പഞ്ചായത്ത് ഡിവിഷൻ പിടിച്ചെടുത്ത കോണ്‍ഗ്രസ് യുവനേതാവ് പി.കെ.വൈശാഖിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കണമെന്ന ആവശ്യം ശക്തമാകുന്നു.

video
play-sharp-fill

ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരാണ് ജയിച്ച യു.ഡി.എഫ് അംഗങ്ങളില്‍ ഭൂരിപക്ഷവും. അവരില്‍ നിന്നൊരാള്‍ക്ക് പകരം ശ്രീനാരായണ പ്രസ്ഥാനങ്ങളോട് അടുത്ത നില്‍ക്കുന്ന വൈശാഖിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത് കോണ്‍ഗ്രസിന് ഏറെ പ്രയോജനം ചെയ്യുമെന്ന അഭിപ്രായമാണ് ഗ്രൂപ്പുകള്‍ക്കതീതമായി ഉയരുന്നത്.

കുമരകം ഡിവിഷനില്‍ വർഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് വിജയിക്കുന്നത്. പലരെയും പരിഗണിച്ച ശേഷം ജയസാദ്ധ്യത കണക്കിലെടുത്ത് നാമനിർദ്ദേശ പത്രിക കൊടുക്കേണ്ട അവസാന ദിവസത്തിലായിരുന്നു വൈശാഖിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നത്. സി.പി.എമ്മിലെ എസ്.അംഗിരസും, എസ്‌എൻ.ഡി.പി യോഗം ശാഖാ പ്രസിഡന്റ് കൂടിയായ ബി.ഡി.ജെ. എസ് സ്ഥാനാർത്ഥി സാന്റപ്പനുമായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എതിർസ്ഥാനാർത്ഥികള്‍. കഴിഞ്ഞതവണ നാലായിരത്തിലേറെ വോട്ടുകള്‍ക്ക് സി.പി.എമ്മിലെ കെ.വി.ബിന്ദു ജയിച്ചിടത്ത് 1591 വോട്ടിന്റെ അട്ടിമറി ജയമാണ് വൈശാഖ് നേടിയത്. ഇത് ഇടതുക്യാമ്പിലേല്‍പ്പിച്ച ആഘാതം വളരെ വലുതാണ്.
ഇടതു കോട്ടയായിരുന്ന കുറിച്ചി ജില്ലാ പഞ്ചായത്ത് ഡിവിഷൻ കഴിഞ്ഞ തവണ പിടിച്ചെടുത്തതും വൈശാഖാണ്.

നിരവധി വികസനപ്രവർത്തനങ്ങള്‍ കാഴ്ചവച്ച്‌ ജനമനസുകളിലും ഇടംനേടി. ഇതാണ് കുമരകത്തേയ്ക്ക് പരിഗണിക്കാൻ ഇടയാക്കിയത്. ഇവിടെയും മൂവർണ്ണക്കൊടി പാറിച്ചു. ജോഷി ഫിലിപ്പ് അടക്കം സീനിയർ നേതാക്കള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ ലിസ്റ്റിലുണ്ടെങ്കിലും യുവത്വത്തിന് മുൻതൂക്കം നല്‍കിയാല്‍ വൈശാഖിന് നറുക്കുവീഴും. എതിരഭിപ്രായം ഉയരാനും സാദ്ധ്യത കുറവാണ്.