Spread the love

കോട്ടയം: സ്വര്‍ണവില പോലെ ഇറച്ചിക്കോഴിക്കും റിക്കാര്‍ഡ് വില. ഇന്നലെ 185-190 രൂപയാണ് ഒരു കിലോയ്ക്ക് കോട്ടയത്തെ വില.

video
play-sharp-fill

വീണ്ടും വില ഉയരുമെന്നാണ് വില്‍പ്പനക്കാര്‍ പറയുന്നു. വില കുതിച്ചുയരുന്നുണ്ടെങ്കിലും വില്‍പനയെ ബാധിച്ചിട്ടില്ല. ക്രിസ്മസിന് 165 രൂപയായിരുന്നു വില. അതിനുശേഷം 20 രൂപയുടെ വര്‍ധനയുണ്ടായി.

ക്രിസ്മസ്, പുതുവത്സര വേളയിലും ഈസ്റ്ററിനുമാണ് ഇറച്ചിക്കോഴി വില്‍പ്പന കൂടുതല്‍ നടക്കാറുള്ളത്. ഈ അവസരങ്ങളില്‍ വില ഉയരുന്നതു പതിവാണെങ്കിലും ആദ്യമായാണ് ഇത്രയും വര്‍ധിച്ചത്.ആഘോഷ വേളകളില്‍ 40 ശതമാനം വരെ വില്‍പ്പന ഉയരാറുണ്ട്. ഈ അവസരം മുതലാക്കിയാണു വില വര്‍ധിപ്പിക്കുന്നത്. കോഴിയുടെ ദൗര്‍ലഭ്യമാണ് വില ഉയർത്താൻ കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നോ രണ്ടോ ദിവസം വില്‍പനയില്‍ ഇടിവുണ്ടായാല്‍ വില കുറഞ്ഞേക്കും. പക്ഷിപ്പനി മൂലം ആലപ്പുഴയിലെ ചില പഞ്ചായത്തുകളില്‍ കോഴിയിറച്ചി വില്‍പ്പനയ്ക്ക് നിരോധനം ഉണ്ടായിരുന്നു. പക്ഷിപ്പനി കണ്ടെത്തിയാല്‍ കോഴിയിറച്ചി വില്‍പനയും വിലയും കുത്തനെ ഇടിയാറുണ്ടെങ്കിലും ഇത്തവണ അതുണ്ടായില്ല. തമിഴ്‌നാട്ടില്‍നിന്നാണു പ്രധാനമായും ജില്ലയില്‍ ഇറച്ചിക്കോഴികള്‍…