
കോട്ടയം: ആരോഗ്യവകുപ്പിന്റെ ബോധവത്കരണം ഫലം കണ്ടു തുടങ്ങി.ജില്ലയില്‍ കഴിഞ്ഞവർഷം മൂന്ന് വീട്ട് പ്രസവങ്ങള്‍ മാത്രം റിപ്പോർട്ട് ചെയ്തുവെന്ന് ആരോഗ്യ വകുപ്പിന്റെ വിവരാവകാശ രേഖ.
ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങിന് ആരോഗ്യ വകുപ്പ് ഡയറക്‌ട്രേറ്റ് നല്‍കിയ വിവരാവകാശ മറുപടിയിലാണ് 2025 ജനുവരി മുതല്‍ ഡിസംബർ വരെ കോട്ടയം ജില്ലയില്‍ മൂന്ന് വീട്ട് പ്രസവങ്ങള്‍ റിപ്പോർട്ട് ചെയ്തുവെന്ന് വ്യക്തമാക്കുന്നത്.
കഴിഞ്ഞ ജനുവരിയില്‍ ജില്ലയില്‍ വീട്ട് പ്രസവങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2019-20 കാലയളവില്‍ എട്ട്, 2020-21-ല്‍ അഞ്ച്, , 2021-22-ല്‍ ഏഴ്,, 2022-23-ല്‍ പതിനൊന്ന്, 2023-24-ല്‍എട്ട്, , 2024-25-ല്‍ പത്ത്, , 2025 ജനുവരി മുതല്‍ 2026 ജനുവരി വരെ മൂന്ന് എന്നിങ്ങനെയാണ് മുൻ വർഷങ്ങളിലെ ജില്ലയില്‍ നടന്ന വീട്ട് പ്രസവ കണക്കുകള്‍.
ആരോഗ്യ വകുപ്പിലെ ഡോ. കെ.പ്രതിഭ സർക്കാറിന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞവർഷം തദ്ദേശ സ്വയംഭരണ വകുപ്പ് വീട്ട് പ്രസവങ്ങള്‍ നിരുത്സാഹപ്പെടുത്തുവാൻ ആവശ്യമായ ബോധവത്ക്കരണം നിർദ്ദേശിച്ച് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.



