
തലയോലപ്പറമ്പ്: കാറ്റിലും മഴയിലുംവീട് പൂർണമായി തകർന്നു . വടയാർ മനക്കേകരിയില്‍ ശശിധരന്റെ ഓട് മേഞ്ഞ വീടാണ് തകർന്നുവീണത്.
വീടിന്റെ ഉത്തരം തകർന്ന് ഓട് ഉള്‍പ്പടെ വീടിനുള്ളിൽ വീഴുകയായിരുന്നു.
ഓട് തകർന്ന് വീഴുന്ന ശബ്ദം കേട്ട് വീട്ടുകാർ പുറത്തേക്ക് ഓടിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മേല്‍ക്കൂര ഉള്‍പ്പടെ മുറിക്കുള്ളില്‍ പതിച്ചതിനെ തുടർന്ന് കട്ടില്‍, മേശ, അലമാര ഉള്‍പ്പടെയുള്ള ഫർണ്ണീച്ചറുകളും ഇലട്രിക് ഉപകരണങ്ങളും പൂർണമായി തകർന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് വി ജേക്കബ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും വില്ലേജ് അധികൃതരും സ്ഥലം സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







