
വൈക്കം: ശക്തമായ മഴയിൽ വീട്ടിലെ കിണർ ഇടിഞ്ഞു താഴ്ന്നു. വൈക്കം വടക്കേ ചെമ്മനത്തുകര തുരുത്തിക്കരയിൽ പൗലോസിന്റെ വീട്ടിലെ 50 വർഷത്തിലധികം പഴക്കമുള്ള കിണറാണ് കഴിഞ്ഞ രാത്രി ഇടിഞ്ഞുതാണത്.
കുടിവെള്ള പൈപ്പ്ലൈൻ എത്തുന്നതിനു മുമ്പ് വീട്ടുകാരും പ്രദേശത്തെ ജനങ്ങളും ശുദ്ധജലത്തിന് ആശ്രയിച്ചിരുന്ന കിണറാണിത്. കടുത്ത വേനലിലും ഈ കിണറിൽ ഉറവ വറ്റിയിരുന്നില്ലെന്ന് കുടുംബാംഗം ബിനോയ് പറഞ്ഞു.






