
കോട്ടയം: മോട്ടോര്‍ വാഹനവകുപ്പ് ഓഫീസുകളില്‍ ഏജന്റുമാര്‍ കൈക്കൂലിപണം നല്‍കുന്നത് നേരിട്ടും ഗൂഗിള്‍ പേ വഴിയും.ചങ്ങനാശ്ശേരി ആര്‍.ടി ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 72,200 രൂപ ഓപ്പറേഷൻ ജാസൂസിലൂടെ സംസ്ഥാനത്തെ മോട്ടോര്‍ വാഹനവകുപ്പ് ഓഫീസുകളില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേട്.
സംസ്ഥാനത്തെ 53 ആര്‍.ടി /ജെ.ആര്‍.ടി ഓഫീസുകളിലും പണപ്പിരിവ് നടത്തുന്ന മോട്ടോര്‍ വാഹന ഏജന്റുമാരുടെ
ഓഫീസുകളിലുമായിരുന്നു പരിശോധന.
ഓഫീസിന് പുറത്തുവച്ച് ആള്‍ക്കാരില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്ന കൈക്കൂലി, ഏജന്റുമാര്‍ വാസസ്ഥലത്തോ,ഓഫീസുകളിലോ,യാത്രാമദ്ധ്യേയോ ഉദ്യോഗസ്ഥരുടെ പക്കല്‍ എത്തിക്കും. ചില ഏജന്റുമാര്‍ അവരുടെയോ ബന്ധുക്കളുടെയോ പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങി കൈക്കൂലി പണം നിക്ഷേപിച്ച ശേഷം എ.ടി.എം കാര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്ന രീതിയും ഉണ്ട്.
മൂവാറ്റുപുഴ ആര്‍.ടി ഓഫീസിലെ എ.എം.വി.ഐയുടെ പക്കല്‍ നിന്ന് അഞ്ച് എ.ടി.എം കാര്‍ഡുകളും കാഞ്ഞിരപ്പള്ളി ആര്‍.ടി ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഗൂഗിള്‍ പേ അക്കൗണ്ടില്‍ വിവിധ ഡ്രൈവിംഗ് സ്‌കൂള്‍ ഏജന്റുമാരില്‍ നിന്നുള്ള 15,790 രൂപയും കണ്ടെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വടകര ആര്‍.ടി ഓഫീസിലെ ടൈപ്പിസ്റ്റിന്റെ ബാഗില്‍ നിന്ന് വിവിധ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷകളും ആര്‍.സി ബുക്കുകളും സ്റ്റിക്കറുകളും നെടുമങ്ങാട് ആട്ടോ കണ്‍സള്‍ട്ടന്‍സിയില്‍ നിന്ന് 84 ആര്‍.സി ബുക്കുകളും നാല് ലൈസന്‍സുകളും പിടിച്ചെടുത്തു. കരുനാഗപ്പള്ളിയിലെ ഏജന്റിന്റെ ഓഫീസില്‍ നിന്ന് പുതിയ ആര്‍.സി ബുക്കുകളും വാഹന പെര്‍മിറ്റുകളും അനുബന്ധ രേഖകളും കഴക്കൂട്ടം എസ്.ആര്‍.ടി.ഒ പരിസരത്ത് ഉപേക്ഷിച്ച ബാഗില്‍ നിന്നും ആര്‍.സി ബുക്കുകളും ലൈസന്‍സുകളും കണ്ടെത്തി.
കൈക്കൂലി സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം പറഞ്ഞു.
ആര്‍.ടി ഓഫീസില്‍ നിന്ന് പിടിച്ചത്
കോട്ടയം-1,20,000 രൂപ
അടിമാലി- 97000 രൂപ
ചങ്ങനാശ്ശേരി- 72,200 രൂപ
ഏജന്റുമാരില്‍ നിന്ന് കണ്ടെത്തിയത്
നെടുമങ്ങാട് ഓട്ടോ കണ്‍സള്‍ട്ടന്‍സി – 1,50,000 രൂപ
കൊണ്ടോട്ടി ആര്‍.ടി ഓഫീസ് ഏജന്റ്-1,06,205 രൂപ.
ആലപ്പുഴ ആര്‍.ടി ഓഫീസ് ഏജന്റുമാര്‍- 72,412 രൂപ
വെള്ളരിക്കുണ്ട് ജോയിന്റ് ആര്‍.ടി ഒഫീസ് ഏജന്റുമാര്‍-38,810 രൂപ
കോട്ടയം ആര്‍.ടി ഓഫീസ് ഏജന്റുമാര്‍ -36,050 രൂപ
ചടയമംഗലം ആര്‍.ടി ഓഫീസ് ഏജന്റുമാര്‍ 32,400രൂപ
കൊട്ടാരക്കര ആര്‍.ടി ഓഫീസ് ഏജന്റ്- 34,300രൂപ
പാലക്കാട് ആര്‍.ടി ഓഫീസ് ഏജന്റുമാര്‍- 26,900 രൂപ
റാന്നി ആര്‍.ടി ഓഫീസ് ഏജന്റ് 15,500 രൂപ
പത്തനംതിട്ട ആര്‍.ടി ഓഫീസ് ഏജന്റ് -14,000 രൂപ
പുനലൂര്‍ ജെ.ആര്‍.ടി ഓഫീസ് ഏജന്റ്- 8,100 രൂപ
കരുനാഗപ്പള്ളി ആര്‍.ടി ഓഫീസ് ഏജന്റ്- 7,930 രൂപ
കാക്കനാട് ആര്‍.ടി ഓഫീസ് ഏജന്റ് -8,000 രൂപ









