Spread the love

കുമരകം: നെഹ്രു ട്രോഫി ലക്ഷ്യമിട്ട് കുമരകത്ത് നിന്ന് അ‌ഞ്ച് ചുണ്ടനുകള്‍ ഇന്ന് പുന്നമടയിലേക്ക്.

video
play-sharp-fill

ക്ഷേത്രങ്ങളിലും ദേവാലയങ്ങളിലുമെല്ലാം പ്രത്യേക വഴിപാടുകളുമുണ്ട്. അഞ്ച് ചുണ്ടന്‍ വള്ളങ്ങളിലും അതിലേറെ ചെറുവള്ളങ്ങളിലുമായി 1500 ഓളം കായിക താരങ്ങളാണ് കുമരകത്തുനിന്ന് മാത്രമായി പുന്നമടയിലെത്തുന്നത്.

ചുണ്ടന്‍,​വെപ്പ്, ഇരുട്ടുകുത്തി, ചുരുളന്‍ വിഭാഗങ്ങളിലായി 21 കളിവള്ളങ്ങളാണ് കോട്ടയത്ത് നിന്നും നെഹ്രു ട്രോഫിയില്‍ പങ്കെടുക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമരകം ടൗണ്‍ ബോട്ട് ക്ലബ് ( സെന്റ് പയസ് ചുണ്ടന്‍ ), വേമ്ബനാട് ബോട്ട് ക്ലബ് (പായിപ്പാട് ചുണ്ടന്‍), കുമരകം ബോട്ട് ക്ലബ് ( ആയാപറമ്ബ് പാണ്ടി ചുണ്ടന്‍ ) ,സമുദ്ര ബോട്ട് ക്ലബ് ( ജവഹര്‍ തായങ്കരി ചുണ്ടന്‍ ) ,എന്‍.സി. ഡി.സി ബോട്ട് ക്ലബ് ( നടുഭാഗം ചുണ്ടന്‍ ) എന്നിവയാണ് കുമരകത്ത് നിന്നും കോട്ടയത്തിന്റെ പ്രതീക്ഷയായി പുന്നമടപോരിനിറങ്ങുന്നത്. ഒന്നാം ഹീറ്റ്സില്‍ ആയാപറമ്ബ് പാണ്ടിയും, മൂന്നാം ഹീറ്റ്സില്‍ പായിപ്പാടനും, അഞ്ചാം ഹീറ്റ്സില്‍ ജവഹര്‍ തായങ്കരിയും, നടുഭാഗവും, സെന്റ് പയസ് ചുണ്ടന്‍ വള്ളങ്ങള്‍ പരസ്പരവും പോരാടുന്ന തീപാറുന്ന മത്സരത്തിനാണ് പുന്നമട കാത്തിരിയ്ക്കുന്നത്.