
കോട്ടയം: വോട്ട് ചെയ്യാനും തിരഞ്ഞെടുപ്പ് ആഘോഷിക്കാനും നാട്ടിൽ ആളില്ല.
ശരാശരി 1300 വോട്ടര്‍മാരുള്ള ഗ്രാമവാര്‍ഡുകളില്‍ 250 പേര്‍വരെ നാട്ടിലില്ലാത്ത സാഹചര്യം. കോട്ടയം, പാലാ തുടങ്ങിയ ഡിവിഷനുകളിലെ പല വാര്‍ഡുകളിലും ചെറുപ്പക്കാര്‍ മാത്രമല്ല വയോധികരും നാട്ടിലില്ല. യൂറോപ്പിലും അമേരിക്കയിലും മറ്റും കഴിയുന്ന മക്കള്‍ക്കൊപ്പം വര്‍ഷത്തില്‍ ഒന്നുരണ്ടു മാസം പോകുന്ന മാതാപിതാക്കള്‍ ഈ പ്രദേശങ്ങളില്‍ ഏറെയാണ്. അതുകൊണ്ട് തന്നെ വോട്ട് ചെയ്യാനും അവധി ആഘോഷിക്കാനൊന്നും നാട്ടിൽ ആളില്ലാത്ത അവസ്ഥയാണ്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ താരതന്യേന പോളിംഗ് കുറഞ്ഞ ഡിവിഷനുകളില്‍ എല്ലാംതന്നെ ഇതാണ് സാഹചര്യം. യുവവോട്ടര്‍മാരില്‍ ഒരാള്‍പോലും നാട്ടിലില്ലാത്ത വീടുകള്‍ പലതാണ്. ഉപരിപഠനത്തിനായി വിദേശരാജ്യങ്ങളിൽ പോയവർ പിന്നീട് കുടുംബത്തോടു കൂടി അവിടെ താമസമാക്കിയ അവസ്ഥ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിക്ക വീടുകളും ആളില്ലാതെ അടച്ചിട്ടിരിക്കുകയാണ്. ചില വീടുകളിൽ മാതാപിതാക്കൾ മാത്രമാണ് ഉള്ളത്.
2020 തദ്ദേശ തെരഞ്ഞെടുപ്പിനെക്കാള്‍ കൂടിയ തോതിലാണ് ഇത്തവണത്തെ വോട്ടര്‍മാരുടെ ചോര്‍ച്ച.
നാട്ടിലില്ലാത്തവര്‍ക്ക് ഓണ്‍ലൈന്‍ വോട്ടിംഗിനോ പോസ്റ്റല്‍ വോട്ടിംഗിനോ സാഹചര്യമുണ്ടാകേണ്ടിയിരിക്കുന്നു.
കേരളത്തിന് പുറത്ത് ജോലിയും പഠനവുമായി കഴിയുന്നവര്‍ക്ക് വോട്ടു ചെയ്യാന്‍ മാത്രമായി നാട്ടിലെത്താനുള്ള സാഹചര്യമില്ല. മരണനിരക്കിലും വലിയ വര്‍ധനയാണ് ഇത്തവണയുണ്ടായത്. വോട്ടര്‍ പട്ടികയില്‍ പേരുള്ളവരില്‍ ശരാശരി നൂറു പേര്‍ ഓരോ വാര്‍ഡിലും അഞ്ചു വര്‍ഷത്തിനുള്ളില്‍ മരിച്ചു.







