Spread the love

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ വ്യാജ വാർത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടിയുമായി നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി.

video
play-sharp-fill

സംസ്ഥാന പോലീസ് മേധാവിക്ക് ഭാഗ്യലക്ഷ്മി പരാതി നല്‍കി. നടിയെ ആക്രമിച്ച കേസില്‍ നടൻ ദിലീപിനെ കോടതി വെറുതെ വിട്ടതിന് പിന്നാലെ ചാനലുകളിലും സോഷ്യല്‍ മീഡിയയിലും വാർത്താ സമ്മേളനം നടത്തിയും ഭാഗ്യലക്ഷ്മി ശക്തമായ വിമർശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ഓണ്‍ലൈൻ മീഡിയയില്‍ ദിലീപ് അഭിനയിക്കുന്ന സിനിമ വിജയിക്കാൻ സമ്മതിക്കില്ല എന്ന് ഭാഗ്യലക്ഷ്മി പറഞ്ഞതായുളള പ്രചാരണം നടന്നിരുന്നു.

‘മഞ്ജു വാരിയരെ കാണാതായി’, അമ്ബരപ്പിച്ച്‌ പത്രവാർത്ത, സംഭവം ദിലീപിനൊപ്പമുളള ‘സല്ലാപം’ ഷൂട്ടിംഗിനിടെമാത്രമല്ല ദിലീപിന് നീതി കിട്ടിയെന്നതടക്കമുളള പ്രതികരണങ്ങള്‍ നടത്തി വിവാദത്തിലായ യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശിന് എതിരെ നിയമനടപടിയെടുക്കും എന്ന് ഭാഗ്യലക്ഷ്മി പറഞ്ഞതായും വാർത്ത പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിപിക്ക് ഭാഗ്യലക്ഷ്മി പരാതി നല്‍കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതി ഭാഗ്യലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.” Sir, എന്റെ പേര് ഭാഗ്യലക്ഷ്മി. കഴിഞ്ഞ 51 വർഷമായി മലയാള സിനിമ രംഗത്ത് ഡബ്ബിങ് ആര്ടിസ്റ് ആയി പ്രവർത്തിക്കുന്നു.ഈ കഴിഞ്ഞ 3 ദിവസമായി “തല്‍സമയം മീഡിയ” എന്ന ഓണ്‍ലൈൻ മീഡിയ “ദിലീപ് അഭിനയിക്കുന്ന ഒറ്റ സിനിമ പോലും വിജയിക്കില്ല വിജയിക്കാൻ ഞങ്ങള്‍ സമ്മതിക്കില്ല” എന്ന വാചകത്തോട് കൂടി എന്റെ ഫോട്ടോയും വെച്ചുകൊണ്ട് ഒരു വ്യാജ വാർത്ത സോഷ്യല്‍ മീഡിയയില്‍( ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം) പ്രചരിപ്പിക്കുന്നതായി എന്റെ ശ്രദ്ധയില്‍ പെട്ടു.. അങ്ങനെയൊരു നീക്കമോ ഉദ്ദേശമോ ഒരിക്കലും എനിക്കില്ല ഞാൻ ചെയ്യുകയുമില്ല.”അമ്മയെ മകള്‍ വേണ്ടെന്ന് വെക്കാൻ ശക്തമായ കാരണം ഉണ്ടാകും, മീനാക്ഷിക്കും ദിലീപിന് വേണ്ടപ്പെട്ടവർക്കും അറിയാം”മാത്രമല്ല “യുഡിഎഫ് കണ്‍വീനർ ആയ അടൂർ പ്രകാശനെതിരെ ഞാൻ നിയമ നടപടിക്ക് ഒരുങ്ങുന്നു” എന്ന വാർത്തയും ഇതേ മീഡിയയില്‍ എന്റെ പേരില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം വ്യാജ വാർത്തകള്‍ പ്രചരിപ്പിക്കുന്നത് എന്റെ സത്യ സന്ധമായ സാമൂഹിക പ്രവർത്തനത്തെ സമൂഹത്തിന് മുൻപില്‍ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയും, ദിലീപ് എന്ന നടന്റെ ഫാൻസ്നെ കൊണ്ട് എന്നെ തെറി വിളിപ്പിക്കാൻ വേണ്ടിയും മാത്രമാണ് എന്ന് ഞാൻ സംശയിക്കുന്നു.. ആയതിനാല്‍ ഇത്തരം തെറ്റായ വാർത്തകള്‍ മാത്രം പ്രചരിപ്പിക്കുന്ന “തല്‍സമയം മീഡിയ” എന്ന ഈ ഓണ്‍ലൈൻ മാധ്യമത്തിനെതിരെ കർശനമായ നടപടി എടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു”.