video
play-sharp-fill

കോട്ടയത്ത്‌ വന്‍ കഞ്ചാവ് വേട്ട; 9 കിലോ കഞ്ചാവുമായി 3 യുവാക്കൾ പിടിയിൽ

കോട്ടയത്ത്‌ വന്‍ കഞ്ചാവ് വേട്ട; 9 കിലോ കഞ്ചാവുമായി 3 യുവാക്കൾ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഈസ്റ്റ് പൊലീസിൻ്റെ നേതൃത്വത്തിൽ വൻ കഞ്ചാവ് വേട്ട.

ചെന്നൈ – തിരുവനന്തപുരം മെയിൽ ട്രയിനിൽ വന്നിറങ്ങിയ പത്തനംതിട്ട സ്വദേശി അഭിഷേക് മനോജ് , കാരാപ്പുഴ സ്വദേശി ബാദുഷ ഷാഹുൽ , ജെറിൻ പാറയിൽനാൽപ്പതിൽ , കാഞ്ഞിരം എന്നിവരാണ് ഈസ്റ്റ് പൊലീസിൻ്റെ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

8 കിലോ 880 ഗ്രാം കഞ്ചാവാണ് കോട്ടയം റെയിൽവേ ആർ എം എസ് പാഴ്സൽ ഓഫീസിന് മുൻവശത്തു നിന്നും പിടിച്ചെടുത്തത്.

കോട്ടയം ജില്ലാ പോലീസ് മേധാവി ഡി. ശില്പ. ഐ.പി.എസ്സിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കോട്ടയം ഡി.വൈ.എസ്.പി ജെ സന്തോഷ് കുമാർ, ഡിസിആർബി ഡി.വൈ.എസ്.പി. ഗിരീഷ് പി സാരഥി കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ റിജോ പി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഓപ്പറേഷനിൽ ഡാൻസാഫ് അംഗങ്ങളായ തോംസൺ കെ മാത്യു, , പ്രതീഷ് രാജ്, ശ്രീജിത്ത് ,അജയകുമാർ , അനീഷ്, ഷെമീര്‍ സമദ്, അരുൺ എസ്, എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു.