
സ്വന്തം ലേഖകൻ
മുണ്ടക്കയം: കോട്ടയത്ത് നിർമാണം പൂർത്തിയാക്കിയ മൂന്നു സ്മാർട്ട് വില്ലേജ് ഓഫീസുകളായ കൂട്ടിക്കല്‍, മുണ്ടക്കയം, കൂവപ്പള്ളി സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ നാടിന് സമര്‍പ്പിച്ചു.
എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചു നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മുണ്ടക്കയം വില്ലേജ് ഓഫീസും റീബില്‍ഡ് കേരള പദ്ധതിയില്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കൂട്ടിക്കല്‍ വില്ലേജ് ഓഫീസും റവന്യു മന്ത്രി കെ.രാജന് ഉദ്ഘാടനം ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ.അദ്ധ്യക്ഷത വഹിച്ചു. വാഴൂര്‍ സോമന് എം.എല്‍.എ, കോട്ടയം ജില്ലാ കളക്ടര്‍ പി.കെ ജയശ്രീ, എ.ഡി.എം. ജിനു പുന്നൂസ്, സബ് കലക്ടര്‍ സഫ്ന നസ്സറുദ്ദീന്‍, ത്രിതല പഞ്ചയാത്തംഗങ്ങളായ അജിത രതീഷ് , രേഖാ ദാസ്, ശുഭേഷ് സുധാകരന്, പി.ആര് അനുപമ, ദിലീഷ് ദിവാകരന്, ജോഷി മംഗലത്തില്‍,ജെസ്സി ജോസ്, സി.വി.അനില്‍ കുമാര്‍, പി.എസ്.സജിമോന്‍ തഹസീല്‍ദാര്‍ കെ.എം.ജോസുകുട്ടി, വില്ലേജ് ഓഫീസര്‍മാരായ എം.എസ്.മുഹമ്മദ്, പി.എന്‍.ഷെരീഫ വിവധ കക്ഷി നേതാക്കളായ ടി.പ്രസാദ്, എം.എസ്. മണിയന്, ജിജോ കാരക്കാട്ട്, നൗഷാദ് ഇല്ലിക്കല്‍, ചാര്‍ളി കോശി, ബിജോയ് ജോസ്, സിജു കൈതമറ്റം ഷാജി അറത്തില്‍, വിനീത് പനമൂട്ടില്‍ എന്നിവര്‍ പങ്കെടുത്തു.







