
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം സംക്രാന്തി ജംഗ്ഷനിൽ അപകടം. കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിച്ചാണ് അപകടം. കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിമുട്ടിയതിനെ തുടർന്ന് നടുറോഡിൽ കൂട്ടയടിയും. കോട്ടയത്ത് നിന്ന് ഏറ്റുമാനൂരിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസും ബൈക്കുമാണ് കൂട്ടിയിടിച്ചത്.
കോട്ടയം സംക്രാന്തി ജംഗ്ഷനിൽ വച്ചായിരുന്നു അപകടം. തുടർന്ന് കെ എസ് ആർ ടി സി ഡ്രൈവറും ബൈക്ക് യാത്രക്കാരനും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും കയ്യാങ്കളിയിൽ അവസാനിക്കുകയും ചെയ്തു. തർക്കം രൂക്ഷമായതോടെ ബൈക്ക് യാത്രക്കാരൻ കെ.എസ്.ആർ.ടി.സി ഡ്രൈവറെ ഹെൽമറ്റിന് അടിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരും തമ്മിലുണ്ടായ കയ്യാങ്കളി രൂക്ഷമായതോടെ എം.സി റോഡിൽ ഗതാഗത തടസവും അനുഭവപ്പെട്ടു. തുടർന്ന് സ്ഥലത്ത് എത്തിയ ഗാന്ധിനഗർ പൊലീസ് ഡ്രൈവറെയും ബൈക്ക് യാത്രക്കാരനെയും കസ്റ്റഡിയിൽ എടുത്തു.







