play-sharp-fill
സ്വകാര്യ ബസ് ഡ്രൈവറെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചെന്നാരോപണം; കോഴിക്കോട് സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്കില്‍; വലഞ്ഞ് ജനം

സ്വകാര്യ ബസ് ഡ്രൈവറെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചെന്നാരോപണം; കോഴിക്കോട് സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്കില്‍; വലഞ്ഞ് ജനം

സ്വന്തം ലേഖകൻ

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്കുന്നു. തലശ്ശേരി – തൊട്ടില്‍ പാലം, കോഴിക്കോട്-തലശ്ശേരി, കോഴിക്കോട്-കണ്ണൂര്‍, കോഴിക്കോട്-വടകര റൂട്ടുകളിലാണ് ബസുകള്‍ പണി മുടക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ പ്രതിഷേധക്കാരായ തൊഴിലാളികള്‍ക്ക് അനുഭാവം പ്രകടിപ്പിച്ചാണ് സമരം.

കണ്ണൂര്‍ ജില്ലയിലെ കരിയാട് – തലശ്ശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ഡ്രൈവറെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചെന്നാരോപിച്ച് സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്കുന്നുണ്ട്. വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് കണ്ടക്ടര്‍ക്കെതിരെ കേസെടുത്തത്. അന്വേഷിക്കാതെയാണ് കേസെടുത്തത് എന്നാണ് ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിന്നല്‍ പണിമുടക്ക് ആളുകളെ വലച്ചു. ജോലിക്ക് പോകുന്നവരും വിദ്യാര്‍ത്ഥികളും ബുദ്ധിമുട്ടിലായി.