കോട്ടയം വയലായിലുള്ള റോയൽ ബെഡ് ഫാക്ടറിയിൽ വൻ തീപിടുത്തം; ലക്ഷങ്ങളുടെ നാശനഷ്ടമെന്ന് പ്രാലമിക വിവരം; ഫാക്ടറി പൂർണ്ണമായും കത്തിനശിച്ച നിലയിൽ; വീഡിയോ കാണാം
സ്വന്തം ലേഖകൻ
കോട്ടയം: വയലായിൽ ഫാക്ടറിയിൽ വൻ തീപിടുത്തം. ബെഡ് നിർമ്മാണ ഫാക്ടറിയായ റോയൽ ബെഡ് എന്ന സ്ഥപനത്തിലാണ് തീപിടുത്തമുണ്ടായത്. സ്ഥലത്തു നിന്ന് പുക ഉയരുന്നത് കണ്ട് പ്രദേശവാസികൾ അഗ്നി രക്ഷാസേനയെ വിവരമറിയിച്ചു.
ഇന്നുച്ചയ്ക്ക് 12.30 മണിയോടെ തീപിടിച്ചത്. ഫാക്ടറിയിൽ മെത്ത നിർമ്മാണത്തിനായി ഉപയോഗിക്കുന്ന ഫോം, സ്പോഞ്ച്, കയർ മറ്റു ഉല്പങ്ങളിലേക്ക് പെട്ടന്ന് തീ പടർന്നതും അപകടത്തിൻ്റെ വ്യാപ്തി വർദ്ദിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ഫാക്ടറി പൂർണ്ണമായും കത്തിനശിച്ച അവസ്ഥയിലാണ്. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു.
Third Eye News Live
0