കോട്ടയം പാലായിൽ കുഴിയിൽ വീണ് നിയന്ത്രണം നഷ്ടമായ കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലിടിച്ചു മറിഞ്ഞു; ഒരു വയസുകാരിക്ക് ദാരുണാന്ത്യം

കോട്ടയം പാലായിൽ കുഴിയിൽ വീണ് നിയന്ത്രണം നഷ്ടമായ കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലിടിച്ചു മറിഞ്ഞു; ഒരു വയസുകാരിക്ക് ദാരുണാന്ത്യം

കോട്ടയം : ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലേയ്ക്കു വരികയായിരുന്നു കാർ പാലാ ഐങ്കൊമ്പിൽ അപകടത്തിൽ പെട്ടു. ഒരു വയസുകാരിക്ക് ദാരുണാന്ത്യം.

അടിമാലി സ്വദേശികളായ മനേഷ് മെറിൻ ദമ്പതികളുടെ മകൾ നിയോമി (ചിന്നു) യാണ് മരിച്ചത്. മനേഷ്, മെറിൻ, മെറിന്റെ പിതാവ് വാവച്ചനും പരിക്കേറ്റു.

ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. അടിമാലിയിൽ നിന്നും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡി സിറ്റിയിലേയ്ക്കു വരികയായിരുന്നു കാർ കനത്ത മഴയിൽ റോഡിലെ കുഴിയിൽ വീണതോടെ നിയന്ത്രണം നഷ്ടമാകുകയും, റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചശേഷം മറിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാർ എല്ലാവരേയും പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞില്ല.