കോട്ടയം നഗരസഭയിലെ ഊട്ടിലോഡ്ജ് ലേലം ചെയ്തതിനു പിന്നിൽ കോടികളുടെ അഴിമതി: കെട്ടിടത്തിന്റെ മുറികൾ ഏറ്റെടുത്തത് കോൺഗ്രസ് നേതാവും ജുവലറി ഉടമയും; അഴിമതി അന്വേഷിക്കാൻ ആവശ്യപ്പെട്ട് തേർഡ് ഐ ഹൈക്കോടതിയിലേയ്ക്ക്

കോട്ടയം നഗരസഭയിലെ ഊട്ടിലോഡ്ജ് ലേലം ചെയ്തതിനു പിന്നിൽ കോടികളുടെ അഴിമതി: കെട്ടിടത്തിന്റെ മുറികൾ ഏറ്റെടുത്തത് കോൺഗ്രസ് നേതാവും ജുവലറി ഉടമയും; അഴിമതി അന്വേഷിക്കാൻ ആവശ്യപ്പെട്ട് തേർഡ് ഐ ഹൈക്കോടതിയിലേയ്ക്ക്

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഗരസഭയിലെ വർഷങ്ങൾ പഴക്കമുള്ള ഊട്ടിലോഡ്ജ് കെട്ടിടം ലേലത്തിലൂടെ ഏറ്റെടുത്തതിനു പിന്നിൽ കോടികളുടെ അഴിമതിയെന്നു റിപ്പോർട്ട്. കോട്ടയം നഗരത്തിലെ ഒരു കോൺഗ്രസ് നേതാവും, ജുവലറി ഉടമയുമാണ് ലോഡ്ജിനു താഴെയുള്ള കടമുറികൾ ലേലത്തിൽ പിടിച്ചതെന്നാണ് തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ലേലം നടത്തിയതിനും, കടമുറികൾ ലേലത്തിൽ കൈമാറിയതിനും പിന്നിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് സൂചന.

അൻപതു വർഷത്തിലേറെ പഴക്കമുല്ല കോട്ടയം നഗരത്തിലെ കെട്ടിടങ്ങളിൽ ഒന്നായ ഊട്ടി ലോഡ്ജിനു ബലക്ഷയമുണ്ടെന്ന് ടെക്നിക്കൽ കമ്മറ്റി    നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ തേർഡ് ഐ ന്യൂസ് ലൈവ് നിരവധി തവണ കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഊട്ടി ലോഡ്ജിന്റെ ബലക്ഷയം സംബന്ധിച്ചു വാർത്തയും റിപ്പോർട്ട് ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം, സാങ്കേതിക കമ്മിറ്റിയുടെ റിപ്പോർട്ടുകളെ പൂർണമായും തള്ളി ക്കളഞ്ഞു കൊണ്ടു നഗരസഭയിലെ ഒരു വിഭാഗം ഭരണാധികാരികളും, ഉദ്യോഗസ്ഥരും ചേർന്ന് ഊട്ടിലോഡ്ജ് രഹസ്യമായി ലേലം ചെയ്തത്.

ഈ കെട്ടിടം ലേലത്തിലെടുത്തത് കോട്ടയം നഗരത്തിലെ തന്നെ കുപ്രസിദ്ധനായ ഒരു കോൺഗ്രസ് നേതാവാണ്. കോൺഗ്രസിന്റെ സംസ്ഥാന തലത്തിൽ തന്നെ ഭാരവാഹിത്വം ഉള്ള ഇയാൾ തന്റെ രഹസ്യ ഇടപാടുകൾക്കു വേണ്ടിയാണ് ഇത്തരത്തിൽ രഹസ്യ നീക്കത്തിലൂടെ ഊട്ടി ലോഡ്ജ് ലേലം കൊണ്ടിരിക്കുന്നത്

കോട്ടയം നഗരത്തിലെ വൻകിട ജുവലറി ഉടമയാണ് ഈ കടമുറികളിൽ രണ്ടെണ്ണം ലേലത്തിലെടുത്തിരിക്കുന്നത്. ഇത് കൂടാതെ അംഗപരിമിതനായ ഒരാളും, സംവരണ വിഭാഗത്തിൽ നിന്നുള്ളവരും ഈ കടമുറികൾ ലേലത്തിൽ പിടിച്ചിട്ടുണ്ട്. ഇങ്ങനെ ലേലത്തിൽ പിടിച്ചവർക്ക്  വൻ തുക  നൽകി ജുവലറി ഉടമ, കടമുറികൾ സ്വന്തമാക്കാൻ ചരട് വലി ആരംഭിച്ചതായാണ് തേർഡ് ഐ ന്യൂസ് ലൈവ്  നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

നഗരസഭ പരിധിയിൽ അപകടകരമായി നിൽക്കുന്നതും ഏത് സമയത്തും നിലംപൊത്തുന്നതുമായ ഊട്ടി ലോഡ്ജ് ലേലം ചെയ്ത നടപടി റദ്ദ് ചെയ്യണമെന്നും, പൊളിച്ചു കളഞ്ഞ് പുനർനിർമിക്കണമെന്നും ആവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ലൈവിന്റെ അഴിമതി വിരുദ്ധ വിഭാഗം ഹൈക്കോടതിയെ സമീപിക്കുന്നതിനു തീരുമാനിച്ചിട്ടുണ്ട്. .