Spread the love

കോട്ടയം: ബെംഗളൂരു ∙ ബെംഗളൂരു – കോട്ടയം റൂട്ടിൽ കർണാടക ആർടിസിയുടെ അമ്പാരി ഉത്സവ് സ്ലീപ്പർ ബസ് ഡിസംബർ ഒന്നിന് സർവീസ് ആരംഭിക്കും.

video
play-sharp-fill

1950 രൂപയാണ് ടിക്കറ്റ് നിരക്ക്. ശാന്തിനഗർ ബസ് സ്റ്റേഷനിൽ നിന്ന് വൈകിട്ട് 6.30ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6ന് കോട്ടയത്ത് എത്തും. കോട്ടയത്തു നിന്ന് വൈകിട്ട് 5.45ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 5.45 ന് ബെംഗളൂരുവിലും എത്തും.

ഹൊസൂർ, സേലം, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, അങ്കമാലി, മൂവാറ്റുപുഴ, ഏറ്റുമാനൂർ വഴിയാണ് സർവീസ്. നിലവിൽ ബെംഗളൂരുവിൽനിന്നു കോട്ടയത്തേക്ക് വെള്ളിയാഴ്ചകളിലും തിരിച്ച് ഞായറാഴ്ചകളിലും സെമി സ്ലീപ്പർ സർവീസ് നടത്തുന്നുണ്ട്. ഈ റൂട്ടിൽ സ്ലീപ്പർ ബസ് സർവീസ് വേണമെന്നത് യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ശബരിമല തീർഥാടകർക്കായി ബെംഗളൂരുവിൽനിന്ന് പമ്പയിലേക്ക് കർണാടക ആർടിസി ഐരാവത് വോൾവോ ബസ് സർവീസ് ആരംഭിച്ചു. ജനുവരി 18 വരെ സർവീസ് നടത്തും. ശാന്തിനഗർ ബസ് സ്റ്റേഷനിൽനിന്ന് ഉച്ചയ്ക്ക് 1.30 ന് പുറപ്പെടുന്ന ബസ് വൈകിട്ട് 5 ന് മൈസൂരുവിലെത്തും.

പിറ്റേദിവസം പുലർച്ചെ 6.45 നാണ് പമ്പയിൽ എത്തുന്നത്. തിരിച്ച് വൈകിട്ട് 6 ന് പമ്പയിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 7 ന് മൈസൂരുവിലും 10 ന് ബെംഗളൂരുവിലും എത്തും. ബെംഗളൂരുവിൽനിന്ന് 1950 രൂപയും മൈസൂരുവിൽനിന്ന് 1855 രൂപയുമാണ് നിരക്ക്. മൈസൂരു, ഗുണ്ടൽപേട്ട്, കോഴിക്കോട്, തൃശ്ശൂർ, കോട്ടയം, എരുമേലി വഴിയാണ് സർവീസ്. തീർഥാടകരുടെ തിരക്ക് കൂടിയാൽ പമ്പയിലേക്ക് കൂടുതൽ പ്രത്യേക സർവീസുകൾ ആരംഭിക്കുമെന്ന് കർണാടക ആർടിസി അധികൃതർ അറിയിച്ചു.