video
play-sharp-fill

ഒൻപത് കോടി രൂപ മുടക്കി നവീകരിച്ച ശാസ്ത്രീ റോഡിൽ വ്യാപക കൈയ്യേറ്റം; പണി പൂർത്തീകരിക്കുന്നതിന് മുൻപേ റോഡ് കൈയ്യേറി; തിരിഞ്ഞ് നോക്കാതെ നഗരസഭയും പി.ഡബ്ല്യൂ.ഡിയും

ഒൻപത് കോടി രൂപ മുടക്കി നവീകരിച്ച ശാസ്ത്രീ റോഡിൽ വ്യാപക കൈയ്യേറ്റം; പണി പൂർത്തീകരിക്കുന്നതിന് മുൻപേ റോഡ് കൈയ്യേറി; തിരിഞ്ഞ് നോക്കാതെ നഗരസഭയും പി.ഡബ്ല്യൂ.ഡിയും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: റോഡ് പണി പൂർത്തീകരിക്കുന്നതിന് മുൻപേ ശാസ്ത്രീ റോഡിൽ വ്യാപക കൈയ്യേറ്റം.

ഒൻപത് കോടിയിലധികം രൂപ മുടക്കിയാണ് റോഡ് പുനർ നിർമിച്ചത്. നാല് വരി പാതയെന്നും ഇരുവശങ്ങളിലും നടപ്പാതയും എന്ന് പറഞ്ഞാണ് പണി തുടങ്ങിയത്. ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന കോട്ടയത്തിന് ശാപമോക്ഷമാകുമെന്ന് കരുതിയ റോഡിൻ്റെ ഇരുവശങ്ങളിലുമാണ് ഇപ്പോൾ വ്യാപക കൈയ്യേറ്റം നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡിൻ്റെ ഇരുവശങ്ങളിലും നാല് പരിപാത കഴിഞ്ഞ് ധാരാളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സ്ഥലവും ക്രമീകരിച്ചായിരുന്നു റോഡ് നിർമാണം പുരോഗമിച്ചത്.

നഗരത്തിലെത്തുന്നവർക്ക് ഈ പാർക്കിംഗ് സൗകര്യം വലിയ അശ്വാസമായിരുന്നു. ഇതെല്ലാമാണ് ഇപ്പോൾ തട്ടുകടക്കാരും, പെട്ടിക്കടക്കാരും മുതൽ സകലരും കൈയ്യടക്കുന്നത്.

ഇതെല്ലാം കണ്ടിട്ടും നഗരസഭ അധികൃതർ ചെറുവിരലനക്കുന്നില്ല.
ഇതിനെല്ലാം ഒത്താശ ചെയ്യുന്നത് നഗരസഭയിലെ ചിലരാണ്. ഇതിൻ്റെയെല്ലാം പിന്നിൽ വൻ കോഴയിടപാട് നടക്കുന്നതായും ആക്ഷേപമുണ്ട്.