Spread the love

കോട്ടയം: മുണ്ടക്കയത്ത് ഓടുന്നതിനിടെ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ദേശീയപാതയിൽ മുണ്ടക്കയം 35 മൈലിന് സമീപമാണ് അപകടമുണ്ടായത്. തേക്കടിയിൽ നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ്സാണ് അപകടത്തിൽ പെട്ടത്.

video
play-sharp-fill

മഹാരാഷ്ട്ര സ്വദേശികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഇറക്കം ഇറങ്ങിവന്ന ബസ് ചൂടായി തീ പിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിലയിരുത്തൽ.

വാഹനത്തിന്റെ ടയറുകൾക്ക് കേടുപാട് സംഭവിച്ചത് ഒഴിച്ചാൽ വലിയ നാശനഷ്ടം ഉണ്ടായിട്ടില്ല. കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group