
സ്വന്തം ലേഖകൻ
കോട്ടയം: നിങ്ങളുടെ വാർഡിൽ വെള്ളമുണ്ടോ? വെളിച്ചമുണ്ടോ? പൊളിഞ്ഞ റോഡുകൾ നന്നാക്കാറുണ്ടോ? മാലിന്യം നീക്കം ചെയ്യാറുണ്ടോ? വോട്ടർമാർ വിളിച്ചാൽ കൗൺസിലർ ഫോണെടുക്കാറുണ്ടോ? ; നഗരസഭാ കൗൺസിലർമാരുടെ വാർഡിലെ പ്രവർത്തനങ്ങളെക്കുറിച്ചറിയാൻ ജനകീയ സർവ്വേയുമായി കോട്ടയം നഗരസഭയുടെ അൻപത്തിരണ്ട് വാർഡുകളിലും തേർഡ് ഐ ന്യൂസ് എത്തുന്നു.
വാർഡിലെ കൗൺസിലർമാരുടെ പ്രവർത്തനങ്ങളുടെ വിലയിരുത്തലാകും ജനകീയ സർവ്വേ. സർവ്വേ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ഗാന്ധി സ്ക്വയറിൽ നഗരസഭാ അധ്യക്ഷ ശ്രീമതി. ബിൻസി സെബാസ്റ്റ്യൻ നിർവഹിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അക്ഷര നഗരിയുടെ വികസനത്തിന് ചുക്കാൻ പിടിക്കുന്ന കോട്ടയം നഗരസഭാ കൗൺസിലർമാരേക്കുറിച്ച് നിങ്ങൾക്ക് എന്തൊക്കെയാണ് പറയാനുള്ളത്??.
നിങ്ങളുടെ വാർഡിൽ വെള്ളമുണ്ടോ? വെളിച്ചമുണ്ടോ? പൊളിഞ്ഞ റോഡുകൾ നന്നാക്കാറുണ്ടോ? മാലിന്യം നീക്കം ചെയ്യാറുണ്ടോ? കൗൺസിലർ വാർഡ് സന്ദർശിക്കാറുണ്ടോ? വോട്ടർമാരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാറുണ്ടോ? വോട്ടർമാർ വിളിച്ചാൽ കൗൺസിലർ ഫോണെടുക്കാറുണ്ടോ? ഇതൊക്കെ നമുക്ക് ചർച്ച ചെയ്യേണ്ടേ?
ഞങ്ങൾക്കറിയാം നിങ്ങൾക്ക് പലതും പറയാനുണ്ടെന്ന്. അക്കാര്യങ്ങൾ കൗൺസിലർമാരെ അറിയിക്കുവാനും നിങ്ങളുടെ വാർഡിന്റെ വികസനത്തിന് വിലയേറിയ നിർദ്ദേശങ്ങൾ സമർപ്പിക്കുവാനും തേർഡ് ഐ ന്യൂസ് തുടക്കം കുറിക്കുകയാണ്.
നഗരസഭയിലെ 52 കൗൺസിലർമാരുടെയും പ്രവർത്തന മണ്ഡലങ്ങളിലൂടെ സഞ്ചരിക്കുന്ന തേർഡ് ഐ ന്യൂസിന്റെ ജനകീയ സർവ്വേ വാഹനം കടന്നുവരുമ്പോൾ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള അവസരം പാഴാക്കാതിരിക്കുക.
കോട്ടയം മാറണ്ടേ? മാറണം…
മാറ്റണം നമുക്ക്!!



